കാപട്യം ഏറ്റവും ഗുരുതരമായ അപകടമെന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പാ

കാപട്യം ഏറ്റവും ഗുരുതരമായ അപകടമെന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. ആഗമനകാലത്തെ രണ്ടാം ഞായറാഴ്‌ച സെന്റ്‌ പീറ്റേഴ്‌സ്‌ സ്‌ക്വയറിൽ, തന്നെ ശ്രവിച്ച തീർത്ഥാടകരോട്‌ സംസാരിക്കവെയാണ് പാപ്പാ ഈ കാര്യം പ്രത്യേകമായി ഓർമ്മിപ്പിച്ചത്.

വി. സ്നാപകയോഹന്നാന്റെ ജീവിതത്തെ അതിനുള്ള ഉദാഹരണമായി പാപ്പാ ഉയർത്തിക്കാട്ടി. “സ്നാപകയോഹന്നാൻ അസത്യത്തോട് അലർജിയുള്ള ഒരു മനുഷ്യനായിരുന്നു. സ്നാപകയോഹന്നാനെ സമീപിച്ച ഫരിസേയർ കൃപയുടെ അവസരം, ഒരു പുതിയ ജീവിതം ആരംഭിക്കാനുള്ള അവസരമായി മുതലെടുക്കുന്നില്ല. കാപട്യം ഏറ്റവും ഗുരുതരമായ അപകടമാണ്. കാരണം അത് ഏറ്റവും പവിത്രമായ യാഥാർത്ഥ്യങ്ങളെ നശിപ്പിക്കുന്നു” – പാപ്പാ പറഞ്ഞു.

“ഒരുപക്ഷേ, നാം മറ്റുള്ളവരേക്കാൾ ശ്രേഷ്ഠരാണെന്നും നമ്മുടെ ജീവിതത്തിന്റെ കടിഞ്ഞാൺ നമുക്കുണ്ടെന്നും നമുക്ക് ദൈവത്തെയും സഭയെയും നമ്മുടെ സഹോദരങ്ങളെയും ആവശ്യമില്ലെന്നും കരുതി അവരെ നിന്ദിച്ചേക്കാം. ആഗമനകാലം നമ്മുടെ മുഖംമൂടികൾ അഴിച്ചുമാറ്റി എളിയവരുമായി ഒത്തുചേരാനുള്ള കൃപയുടെ സമയമാണ്” – ഫ്രാൻസിസ് പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.