ചിത്രകലാ പ്രദർശനം – ‘ഹ്യൂസ് ഓഫ് പീസ്’

കാർപ്പ് (കമ്പനി ഓഫ് ആർട്ടിസ്റ്റ് ഫോർ റേഡിയൻസ് ഓഫ് പീസ്) എന്ന കലാകൂട്ടായ്മയുടെ ‘സമാധാന വർണ്ണങ്ങൾ’ (ഹ്യൂസ് ഓഫ് പീസ്) ചിത്രകലാ പ്രദർശനം നവംബർ 21 മുതൽ 26 വരെ കേരള ലളിതകലാ അക്കാദമി കോട്ടയം ആർട്ട് ഗാലറിയിൽ നടത്തപ്പെടുന്നതാണ്. വിവിധ മേഖലകളിൽ സേവനം ചെയ്യുന്ന വൈദികരും സന്യസ്തരും ഉൾപ്പെടെ കാർപ്പ് കലാകൂട്ടായ്മയിലെ പതിനഞ്ച് കലാകാരന്മാരുടെയും കലാകാരിമാരുടെയും ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.

21- ന് വൈകിട്ട് 5 മണിക്ക് ചിത്രകാരനും കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനുമായ കെ.എ. ഫ്രാൻസിസ് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്യും. കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന പ്രസിഡൻറ് സിറിൽ പി. ജേക്കബ് മുഖ്യാതിഥി ആയിരിക്കും. എഴുത്തുകാരിയും ജേർണലിസ്റ്റുമായ ജോളി അടിമത്ര, ആർട്ടിസ്റ്റ് ഉദയകുമാർ തുടങ്ങി കലാസാംസ്കാരിക രംഗത്തുള്ളവർ ഉദ്ഘാടനപരിപാടിയിൽ പങ്കെടുക്കും.

എല്ലാ വിഭജനങ്ങൾക്കും അതീതമായി, കലാപ്രവർത്തനങ്ങളിലൂടെ സമാധാന-സൗഹൃദ സംസ്കാരം വളർത്തുക എന്നതാണ് കാർപ്പ് കലാകൂട്ടായ്മയുടെ ലക്ഷ്യം. കോട്ടയം ഡിസി കിഴക്കേമുറി ഇടത്തിലെ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നവംബർ 21- ന് ആരംഭിക്കുന്ന ചിത്രപ്രദർശനത്തിലേയ്ക്ക് ഏവരേയും സാദരം ക്ഷണിക്കുന്നു. രാവിലെ 10 മുതൽ വൈകിട്ട് 6.30 വരെ ആയിരിക്കും ആർട്ട് ഗാലറി സന്ദർശനസമയം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.