മൗണ്ട് സെന്റ് തോമസിലെ വിശുദ്ധവാര കർമ്മങ്ങൾ പ്രസിദ്ധീകരിച്ചു

സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ചാപ്പലിൽ നടത്തുന്ന വിശുദ്ധവാര തിരുക്കർമ്മങ്ങളുടെ സമയവിവരം അറിയിക്കുന്നു. സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവാണ് തിരുക്കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിക്കുന്നത്.

ഏപ്രിൽ 2, ഓശാന ഞായർ
7am: കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, വിശുദ്ധ കുർബാന

ഏപ്രിൽ 6, പെസഹാ വ്യാഴം
7 am: കാലുകഴുകൽ ശുശ്രൂഷ, വിശുദ്ധ കുർബാന

ഏപ്രിൽ 7, പീഡാനുഭവവെള്ളി
7 am: പീഡാനുഭവ വായന, വിശുദ്ധ കുർബാന സ്വീകരണം, കുരിശിന്റെ വഴി

ഏപ്രിൽ 8, വലിയ ശനി
7 am: വലിയ ശനിയുടെ കർമ്മങ്ങൾ, വിശുദ്ധ കുർബാന

ഏപ്രിൽ 9, ഉയിർപ്പു തിരുനാൾ

ശനി രാത്രി 11.30 pm: ഉയിർപ്പിന്റെ കർമ്മങ്ങൾ, വിശുദ്ധ കുർബാന.
(ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല)

സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയത്തിൽ നിന്ന് പി.ആർ.ഒ. റവ. ഡോ. ആന്റണി വടക്കേകര വി.സി. അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.