എല്ലാവരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പരിശുദ്ധ ത്രീത്വം നമ്മെ പഠിപ്പിക്കുന്നു: ഫ്രാൻസിസ് പാപ്പാ

എല്ലാവരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പരിശുദ്ധ ത്രീത്വത്തെ ചൂണ്ടിക്കാണിച്ച് ഫ്രാൻസിസ് പാപ്പാ. പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാൾ ദിനമായ ജൂൺ 12-ന് വത്തിക്കാനിൽ വച്ചാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ത്രീത്വം നമ്മെ പഠിപ്പിക്കുന്നത്, എല്ലാവരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്. ക്രിസ്തുവിന്റെ മാതൃക അനുകരിച്ചുകൊണ്ട് ജീവിക്കാൻ വേണ്ടിയാണ് ദൈവം നമ്മെ ഈ ലോകത്തിലേക്ക് അയച്ചിരിക്കുന്നത്. അതുകൊണ്ട് മറ്റുള്ളവരുടെ ആവശ്യത്തിൽ, മറ്റുള്ളവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാൾ നമ്മുടെ ജീവിതരീതിയുടെ തന്നെ പ്രതിഫലനമാണ്. കാരണം നാം എല്ലാവരിലും ജീവിക്കുന്ന ദൈവം, നമുക്കു വേണ്ടി മാത്രമല്ല മറ്റുള്ളവർക്കു വേണ്ടി കൂടിയും ജീവിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു” – പാപ്പാ പറഞ്ഞു. പരിശുദ്ധ ത്രീത്വത്തിലെ പരിശുദ്ധാത്മാവ്, ക്രിസ്തുവിനെ പ്രഘോഷിക്കുകയും ദൈവപിതാവിനെ വെളിപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.