ലെയോ പതിനാലാമൻ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാന മെയ് 18 ന്

പത്രോസിന്റെ 267-ാമത്തെ പിൻഗാമിയും ക്രിസ്തുവിന്റെ വികാരിയുമായി തിരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമൻ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാന മെയ് 18 നു നടക്കും. അതേസമയം, ലോകമെമ്പാടുമുള്ള രാഷ്ട്രീയനേതാക്കൾ പുതിയ പാപ്പയ്ക്ക് ആശംസകൾ നേർന്നു.

മെയ് ഒൻപതിനു തിരഞ്ഞെടുക്കപ്പെട്ട പുതിയ പാപ്പയുടെ സ്വീകാര്യതാ നിയമവും അദ്ദേഹം സ്വീകരിച്ച പേരും പരിശുദ്ധ സിംഹാസനം പ്രസിദ്ധീകരിച്ചു. ഇത് നോട്ടറിയായി പ്രവർത്തിക്കുന്ന പൊന്തിഫിക്കൽ ലിറ്റർജിക്കൽ ആഘോഷങ്ങളുടെ മാസ്റ്റർ ബിഷപ്പ് ഡീഗോ ജിയോവന്നി റാവെല്ലി തയ്യാറാക്കിയതാണ്. ഈ കടലാസിൽ ലാറ്റിൻ ഭാഷയിൽ, ചുവപ്പ് നിറത്തിൽ ‘ലിയോ പതിനാലാമൻ’ എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. പുതിയ പോപ്പിന്റെ തിരഞ്ഞെടുപ്പിനെ സാക്ഷ്യപ്പെടുത്തുന്ന ഔദ്യോഗികരേഖയാണിത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.