പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് കാതോലിക്കാ ബാവാ രാമചന്ദ്രന്റെ ഭവനം സന്ദശിച്ചു

കൊച്ചി: കാശ്മീർ ഭീകരാക്രമണത്തിൽ മരണമടഞ്ഞ രാമചന്ദ്രന്റെ ഭവനത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ എത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും പ്രാർഥന നടത്തുകയും ചെയ്തു. രാജ്യത്തിനു വേണ്ടി വീരചരമമടഞ്ഞ രാമചന്ദ്രന്റെ കുടുംബത്തോട് രാജ്യത്തിനും സഭയ്ക്കുമുള്ള കടപ്പാട് അദ്ദേഹം അനുസ്മരിച്ചു. സഭയുടെ പ്രാർഥനയിൽ രാമചന്ദ്രന്റെ കുടുംബം എന്നുമുണ്ടാകുമെന്നും കാതോലിക്കാ ബാവ പറഞ്ഞു.

ക്രൈസ്തവസഭകളുടെ കൂട്ടായ്മയായ ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ഇടവക വികാരി ഫാ. ജിജു വർഗീസ് എന്നിവരും ബാവയോടൊപ്പമുണ്ടായിരുന്നു.

ജോർജ് സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി, അസംബ്ലി ഓഫ് ക്രിസ്റ്റ്യൻ ട്രസ്റ്റ് സർവീസസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.