ഛത്തീസ്ഗഢിലെ ഒരു ദൈവാലയം ആക്രമിച്ച് തീവ്രഹിന്ദുത്വ വാദികൾ

ഛത്തീസ്ഗഢിലെ ഒരു ദൈവാലയം തീവ്രഹിന്ദുത്വ വാദികൾ ആക്രമിച്ചു. ജനുവരി ഒൻപതിന് ഛത്തീസ്ഗഢിലെ കൊണ്ടഗാവ് ജില്ലയിലെ ഒരു ദൈവാലമാണ് തീവ്ര ഹിന്ദുത്വ വാദികൾ ആക്രമിച്ചത്. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, രണ്ട് ക്രൈസ്തവർക്ക് ഗുരുതരമായി പരിക്കേറ്റു. കൂടാതെ, അഞ്ച് ക്രൈസ്തവ കുടുംബങ്ങൾ തങ്ങളുടെ സുരക്ഷയെ ഭയന്ന് ഗ്രാമത്തിൽ നിന്ന് പലായനം ചെയ്തു.

ഒഡഗോവൻ ഗ്രാമത്തിലെ ആരാധനാലയത്തിലേക്ക് സഞ്ജിത്ത് എൻജി എന്ന തീവ്ര ഹിന്ദുത്വവാദി അതിക്രമിച്ചു കയറിയതോടെയാണ് ആക്രമണം ആരംഭിച്ചത്. ഹിന്ദുക്കളെ നിയമവിരുദ്ധമായി ക്രൈസ്തവരാക്കി മാറ്റുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

അടുത്ത ദിവസം, ജനുവരി പത്തിന്, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാക്കൾ ഒഡഗോവിലെ ക്രൈസ്തവരെ ‘ഘർ വാപ്സി’ പരിപാടിയിൽ പങ്കെടുക്കാൻ നിർബന്ധിച്ചു. ഈ പരിപാടിക്കിടെ സുന്ദരി ബാത്തി എന്ന ക്രൈസ്തവ യുവതിയെ നിർബന്ധിച്ച് ഹിന്ദുമതത്തിലേക്ക് പരിവർത്തനവും ചെയ്യിപ്പിച്ചു.

ഛത്തീസ്ഗഡിൽ ക്രൈസ്തവർക്കും അവരുടെ ആരാധനാലയങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ കഴിഞ്ഞ മാസങ്ങളിൽ വർധിച്ചിരുന്നു. തീവ്ര ഹിന്ദുത്വ വാദികൾ ക്രൈസ്തവർക്കെതിരെ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങൾ ഛത്തീസ്ഗഡിൽ മാസങ്ങളായി നിയന്ത്രണമില്ലാതെ തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.