ബാലി ബോംബ് സ്‌ഫോടനക്കേസിൽ ഇസ്ളാമിക തീവ്രവാദ ഗ്രൂപ്പിന്റെ തലവന് 15 വർഷം തടവ്

ബാലി ബോംബ് സ്‌ഫോടനക്കേസിൽ ഇസ്ളാമിക തീവ്രവാദ ഗ്രൂപ്പിന്റെ തലവൻ ആരിഫ് സുനാർസോക്ക് 15 വർഷം തടവ് ശിക്ഷ ലഭിച്ചു. 2020 ജനുവരി 19 -ന് ബാലിയിൽ നടന്ന സ്‌ഫോടനത്തിൽ തടവ് ശിക്ഷ ലഭിച്ചത്. 2020 ഡിസംബർ 10 -ന് ഭീകരവിരുദ്ധ പോലീസ് ‘ഡെൻസസ്-88’ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

പബ്ലിക് പ്രോസിക്യൂട്ടർ, സുനാർസോയ്ക്ക് ജീവപര്യന്തം തടവ് വിധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും 15 വർഷം മാത്രമാണ് അദ്ദേഹത്തിന് ശിക്ഷ ലഭിച്ചത്. സുനാർസോ, ബാലി ആക്രമണത്തിന്റെ സൂത്രധാരൻ മാത്രമല്ല ഫിലിപ്പീൻസിലെ ജോലോ ദ്വീപിലെ ആക്രമണങ്ങൾക്കും ഉത്തരവാദിയായിരുന്നു. കൂടാതെ, ജെമാ ഇസ്ളാമിയ തീവ്രവാദ ഗ്രൂപ്പിന്റെ പരിശീലന ക്യാമ്പുകളിൽ പഠിപ്പിക്കുന്ന ഒരു പ്രധാനിയുമായിരുന്നു ഇദ്ദേഹം. കുറഞ്ഞത് ഏഴു വർഷമെങ്കിലും, അഫ്ഗാനിസ്ഥാനിലും ഫിലിപ്പീൻസിലും ഇസ്ലാമിസ്റ്റ് പോരാളികളുടെ പരിശീലനത്തിന് മേൽനോട്ടം വഹിച്ചിട്ടുണ്ട് ഇദ്ദേഹം.

2000-2001 ക്രിസ്തുമസിനും പുതുവർഷത്തിനും ഇടയിൽ നിരവധി നഗരങ്ങളിൽ ഇന്തോനേഷ്യൻ ദൈവാലയങ്ങൾക്കെതിരായ ആക്രമണ പരമ്പരയുമായി ബന്ധപ്പെട്ട് സുനാർസോയെ പോലീസ് മുമ്പ് കസ്റ്റഡിയിലെടുത്തിരുന്നുവെന്ന് ഇന്തോനേഷ്യൻ പോലീസ് വക്താവ് അഹ്മദ് റമദാൻ 2020 -ൽ പറഞ്ഞു.
2000 ആഗസ്റ്റിൽ ജക്കാർത്തയിലെ മെന്റെംഗിലുള്ള ഫിലിപ്പൈൻ അംബാസഡറുടെ വസതിക്കു നേരെയുണ്ടായ ബോംബാക്രമണത്തിലും ഇയാൾക്ക് പങ്കുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.