ഗാസയിൽ വെടിനിർത്തലിന്റെ ഭാഗമായി യു എസ് -ഇസ്രായേൽ ബന്ദികളെ മോചിപ്പിക്കാൻ തീരുമാനിച്ച് ഹമാസ്

ഗാസയിൽ വെടിനിർത്തൽ കരാറിലെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി യു എസ് പൗരത്വമുള്ള, അവസാനത്തെ തടവുകാരിയെന്നു കരുതപ്പെടുന്ന ഇസ്രായേലി – അമേരിക്കൻ ബന്ദിയായ എഡാൻ അലക്സാണ്ടറിനെ മോചിപ്പിക്കുമെന്ന് അറിയിച്ച് ഹമാസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മിഡിൽ ഈസ്റ്റ് സന്ദർശനത്തിനു മുന്നോടിയായാണ് ഈ തീരുമാനം. മാത്രമല്ല, മാനുഷികസഹായത്തിനുള്ള ഒരു കരാറിനു സൗകര്യമൊരുക്കാനും ഉദ്ദേശിച്ചുള്ളതാണ് ഈ തീരുമാനമെന്ന് ഹമാസ് വ്യക്തമാക്കി.

70 ദിവസമായി ഗാസയിൽ ഇസ്രായേൽ ഉപരോധം നിലനിൽക്കുന്നു. ഖത്തറിലെ ഒരു യു എസ് ഭരണകൂട ഉദ്യോഗസ്ഥനുമായി പലസ്തീൻ സായുധസംഘം നേരിട്ട് ചർച്ചകൾ നടത്തുന്നുണ്ടെന്ന് ഹമാസിന്റെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, എഡാൻ അലക്സാണ്ടറിനെ മോചിപ്പിക്കാനുള്ള ഹമാസിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് അമേരിക്ക തങ്ങളെ അറിയിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അലക്സാണ്ടറുടെ മോചനം അന്തിമമാക്കുന്നതിനായി തിങ്കളാഴ്ച പുലർച്ചെ ഹമാസും മധ്യസ്ഥരും തമ്മിലുള്ള മറ്റൊരു കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ടെന്നും ഇത് ഇസ്രായേൽ സൈനികപ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും കൈമാറ്റം നടക്കുന്ന സമയത്ത് വ്യോമാക്രമണങ്ങൾ നടത്താതിരിക്കുകയും ചെയ്യുമെന്നും മുതിർന്ന ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.