
ഹെയ്തിയിൽ ജൂൺ എട്ടിനു നടന്ന വാഹനാപകടത്തിൽ കർദ്ദിനാൾ ചിബ്ലി ലാംഗ്ലോയിസിന് പരിക്കേറ്റു. 63-കാരനായ അദ്ദേഹം ലെസ് കെയ്സിലെ ബിഷപ്പാണ്.
കൈയ്ക്കേറ്റ ക്ഷതം മൂലം ബിഷപ്പ് ഇപ്പോൾ ആശുപത്രിയിലാണ്; എന്നാൽ അദ്ദേഹം ഗുരുതരാവസ്ഥയിലല്ല. 2021 ആഗസ്റ്റ് 14-ന് ഹെയ്തിയിൽ ഉണ്ടായ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ബിഷപ്പ് ലാംഗ്ലോയിസിന് പരിക്കേറ്റിരുന്നു. ഈ ഭൂചലനത്തിൽ ഹെയ്തിയൻ ബിഷപ്പുമാരുടെ കോൺഫറൻസിന്റെ പ്രസിഡന്റിന് പരിക്കേൽക്കുകയും മറ്റൊരു ഹെയ്തിയൻ വൈദികൻ മരണപ്പെടുകയും ചെയ്തു. പ്രസ്തുത ഭൂചലനത്തിൽ മരണപ്പെട്ടത് 1200-ലധികം ആളുകളും പരിക്കേറ്റത് 12,000- ത്തിലധികം ആളുകൾക്കുമാണ്.
ആദ്യത്തെ ഹെയ്തിയൻ കർദ്ദിനാളാണ് ചിബ്ലി ലാംഗ്ലോയിസ്. 2014-ൽ ഫ്രാൻസിസ് മാർപാപ്പയാണ് അദ്ദേഹത്തെ കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തിയത്.