ഗ്വാഡലൂപ്പ് മാതാവിന്റെ അത്ഭുതചിത്രം ഉക്രൈനിൽ എത്തുന്നു; യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയോടെ വിശ്വാസികൾ

പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് (എ.സി.എൻ) സംഭാവന ചെയ്ത ഗ്വാഡലൂപ്പ് മാതാവിന്റെ ചിത്രം ഉക്രൈനിൽ എത്തി. ഗ്വാഡലൂപ്പ് മാതാവിന്റെ സാന്നിധ്യം അത്ഭുതകരമായി യുദ്ധം അവസാനിക്കുന്നതിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികൾ. ഉക്രൈനിലെ യുദ്ധം മൂലം ഏകദേശം 12 ദശലക്ഷം ആളുകൾക്ക് സഹായവും സംരക്ഷണവും ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു. നാല് ദശലക്ഷത്തിലധികം ആളുകൾക്ക് അയൽരാജ്യങ്ങളിൽ അഭയം ആവശ്യമാണ്.

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസിന്റെ കണക്കനുസരിച്ച്, മെയ് ഒൻപതു വരെ ആയിരത്തിലധികം ആളുകൾ മരിച്ചുവെന്നാണ് കണക്കുകൾ. ആയിരങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്. “ഈ ആത്മീയസമ്മാനത്തിന്റെ അർത്ഥം ഉക്രൈൻ അനുഭവിക്കുന്ന കഷ്ടപ്പാടുകളോടുള്ള ഐക്യദാർഢ്യത്തിന്റെ അടയാളം മാത്രമല്ല, യുദ്ധത്തിന്റെ അവസാനത്തിനായി ഗ്വാഡലൂപ്പ് മാതാവിന്റെ മാദ്ധ്യസ്ഥം യാചിക്കാം. നമുക്കെല്ലാവർക്കും ദൈവമാതാവ് ഉക്രൈനിലുണ്ടെന്നത് വലിയ സന്തോഷമാണ്. തന്റെ ജനങ്ങളുമായി അടുത്തിടപഴകുന്നു എന്നതിന്റെ മഹത്തായ പ്രതീകം കൂടിയാണ് മാതാവിന്റെ സാന്നിധ്യം. യുദ്ധം അവസാനിച്ചു എന്ന അത്ഭുതത്തിനായി ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു” – ചിത്രത്തെ അനുയാത്ര ചെയ്ത ഫാ. ദിമിട്രോ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.