ഇറാഖിലെ ക്രിസ്ത്യാനികൾക്കിടയിൽ പ്രതീക്ഷ വർദ്ധിക്കുന്നതായി കത്തോലിക്കാ ചാരിറ്റി സംഘടന

അരക്ഷിതാവസ്ഥ, സാമ്പത്തിക വെല്ലുവിളികൾ, രാഷ്ട്രീയ അസ്ഥിരത എന്നിവക്കിടയിലും ഇറാഖിലെ ക്രിസ്ത്യൻ ന്യൂനപക്ഷത്തിന് ‘പ്രതീക്ഷയുടെ അടയാളങ്ങൾ’ ഉണ്ടെന്ന് കത്തോലിക്കാ ചാരിറ്റി സംഘടനയുടെ വെളിപ്പെടുത്തൽ. ഇറാഖി ക്രിസ്ത്യാനികൾക്ക് സാമ്പത്തികസഹായം വാഗ്ദാനം ചെയ്യുന്ന പൊന്തിഫിക്കൽ ഫൗണ്ടേഷനായ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN) എന്ന സംഘടനയാണ് മെയ് ഒൻപതിന് ഒരു വെർച്വൽ പത്രസമ്മേളനത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.

2014-ൽ ഇറാഖിൽ ഭയത്തിന്റെ അന്തരീക്ഷമായിരുന്നു നിലനിന്നിരുന്നത്. 2018-ൽ ഇവിടുത്തെ ക്രൈസ്തവർ ഒരു വിഷാദാവസ്ഥയിൽ ആയിരുന്നു. എന്നാൽ ഇന്ന്, ആ സ്ഥിതിയിൽ മാറ്റമുണ്ട്. ഇന്ന് അവർ പ്രതീക്ഷയുള്ളവരാണ്. ഈ വർഷം ആദ്യം 40 ദശലക്ഷം ജനസംഖ്യയുള്ള മുസ്ലീം ഭൂരിപക്ഷരാജ്യമായാ ഇറാഖ് സന്ദർശിച്ചപ്പോൾ തനിക്ക് സമാനമായ ഒരു മതിപ്പ് ഉണ്ടായിരുന്നുവെന്ന് എസിഎൻ യുകെ-യിലെ പ്രസ് ആൻഡ് ഇൻഫർമേഷൻ മേധാവി ജോൺ പോണ്ടിഫെക്സ് പറഞ്ഞു.

ഫ്രാൻസിസ് പാപ്പയുടെ ഇറാഖ് സന്ദർശനം ഇവിടെയുള്ള ക്രൈസ്തവർക്കിടയിൽ ഒരു പുതിയ ഊർജ്ജവും പ്രതീക്ഷയും പകർന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.