നൈജീരിയയിൽ കൂട്ടക്കൊലയ്ക്ക് ഇരയായവർക്കുവേണ്ടി ഗ്രിഗോറിയൻ കുർബാന ചൊല്ലാൻ ഓൻഡോ രൂപത

പെന്തക്കുസ്താ ദിനമായ ജൂൺ അഞ്ചിന് നൈജീരിയൻ ദേവാലയത്തിൽ നടന്ന വെടിവെയ്പ്പിൽ മരിച്ചവർക്കായി ഗ്രിഗോറിയൻ കുർബാന ചൊല്ലാൻ ഓൻഡോ രൂപത. ഓൻഡോ ബിഷപ്പായ ജൂഡ് അരോഗുണ്ടാഡെയാണ് ഗ്രിഗോറിയൻ കുർബാന അർപ്പിക്കാൻ ഉത്തരവിട്ടത്.

“2022 ജൂൺ 13 മുതൽ ജൂലൈ 25 വരെ ഓൻഡോ രൂപതയിലെ ഇടവകകളിൽ അർപ്പിക്കപ്പെടുന്ന എല്ലാ പരിശുദ്ധ കുർബാനകളും വെടിവെയ്പ്പിൽ മരിച്ചവർക്കുവേണ്ടിയുള്ള ഗ്രിഗോറിയൻ കുർബാനയുടെ ചട്ടങ്ങൾക്കനുസൃതമായി നടത്തപ്പെടും. ആവശ്യമെങ്കിൽ മാത്രം ഈ പരിശുദ്ധ കുർബാനകളിൽ മറ്റ് നിയോഗങ്ങളും സമർപ്പിക്കാം. എന്നാൽ അത് രണ്ടിൽ കൂടാൻ പാടില്ല”- ബിഷപ്പ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

ഒരു വ്യക്തിയുടെ മരണശേഷം അവരുടെ ആത്മാവിന് നിത്യ ശാന്തി ലഭിക്കുന്നതിനായി 30 ദിവസം തുടർച്ചയായി അർപ്പിക്കുന്ന വിശുദ്ധ കുർബാനയാണ് ‘ഗ്രിഗോറിയൻ കുർബാന’. 590 മുതൽ 604 വരെ കത്തോലിക്കാ സഭയുടെ തലവനായിരുന്നു വി. ഗ്രിഗറി ദി ഗ്രേറ്റ് മാർപാപ്പയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.