ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി ഗ്രാമോത്സവ് 2022-നു തുടക്കമായി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനഗ്രാമങ്ങളിൽ നടത്തപ്പെടുന്ന ഗ്രാമോത്സവ് 2022-നു തുടക്കമായി. സ്വാശ്രയസംഘാംഗങ്ങൾക്ക് അവബോധ ക്ലാസുകൾ നൽകുന്നതോടൊപ്പം അവരിലെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുക എന്നതും കൂടിയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

പൊതുസമ്മേളനം, സെമിനാറുകൾ, സ്വാശ്രയസംഘ വനിതകളുടെ കലാപരിപാടികളും വിവിധ വികസനപദ്ധതികളുടെ ഉദ്‌ഘാടനവും ഗ്രാമോത്സവത്തോടനുബന്ധിച്ച് നടപ്പിലാക്കുന്നു. പദ്ധതിയുടെ ഉദ്‌ഘാടനം നാരകക്കാനം സെന്റ് ജോസഫ് പാരിഷ് ഹാളിൽ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ഫാ. മൈക്കിൾ വെട്ടിക്കാട്ട് നിർവ്വഹിച്ചു.

ചടങ്ങിൽ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു. ഫാ. തോമസ് നെച്ചിക്കാട്ട്, ഫാ. ജോസ് കടവിൽച്ചിറ, പ്രോഗ്രം കോ- ഓർഡിനേറ്റർ ജിജി വെളിഞ്ചായിൽ, പ്രൊജക്റ്റ് കോ -ഓർഡിനേറ്റർ സി. ടീന മുട്ടത്തിൽ, പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്, ബിജു അഗസ്റ്റിൻ അനിമേറ്റർമാരായ മിനി ജോണി, സിനി സജി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.