ക്രൈസ്തവ സഭകളുടെ യോജിച്ച മുന്നേറ്റം അനിവാര്യം: ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻപിള്ള

അനാചാരങ്ങൾക്കും മൂല്യച്യുതിക്കും എതിരേ ക്രൈസ്തവ സഭകളുടെ യോജിച്ച മുന്നേറ്റം കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്ന് ഗോവ ഗവർണ്ണർ പി എസ് ശ്രീധരൻപിള്ള അഭിപ്രായപ്പെട്ടു. കൈസ്തവ സഭകളുടെ കൂട്ടായ്മയായ ACTS (അസംബ്ല്ളി ഓഫ് ക്രിസ്റ്റ്യൻ ട്രസ്റ്റ് സർവ്വീസസ്) ഡിസംബർ പത്തിന് തിരുവനന്തപുരം മാർ ഈവാനിയോസ് കോളേജ് ഗ്രൗണ്ടിൽ നടത്തുന്ന ഫെയിത്ത് കോൺക്ലേവ് (വിശ്വാസ സംഗമം) ൻ്റെ ലോഗോ പ്രകാശനം വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ്സ് ഹൗസിൽ വച്ച് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ഗവർണർ പി സ് ശ്രീധരൻപിള്ള.

കേരള സംസ്കാരത്തിനും ഭാഷയ്ക്കും, രാജ്യത്തിൻ്റെ സ്വാതന്ത്യത്തിനും ക്രൈസ്തവ സഹോദരന്മാരും മിഷനറിമാരും നടത്തിയ സേവനങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. സാക്ഷര കേരളത്തിൽ ഇപ്പോൾ കണ്ടുവരുന്ന ദുഷിച്ച പ്രവണതകൾ ആരേയും വേദനിപ്പിക്കുന്നതാണ്. ഭാരതത്തിൻറെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും, ലോകസമാധാനത്തിനു വേണ്ടിയുള്ള പ്രാർത്ഥനയുമാണ് വിശ്വാസ സംഗമത്തിന്റെ അജണ്ട.

വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ, ഡോ.യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത, പാസ്റ്റർ ജോൺ ജോസഫ്, GCDA ചെയർമാൻ കെ ചന്ദ്രൻ പിള്ള, ACTS ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്ൻ, ബേബി മാത്യു സോമതീരം, പി ജെ ആൻ്റണി, ജെ ആർ പന്മകുമാർ, കുരുവിള മാത്യൂസ്, നോബിൽ മാത്യു, ജോസഫ് കോട്ടൂരാൻ, ബിബി ജോർജ് ചാക്കോ, ഡോ ഷേർളി സ്റ്റുവർട്ട്, വരാപ്പുഴ അതിരൂപത വികാരി ജനറാൾമാരായ മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമിറ്റം, മോൺസിഞ്ഞോർ മാത്യു കല്ലിങ്കൽ, വരാപ്പുഴ അതിരൂപത ചാൻസലർ റവ.ഫാ.എബിജിൻ അറക്കൽ, ജസ്റ്റിൻ പള്ളിവാതുക്കൽ, മാത്യു ജേക്കബ്ബ്, അലക്സ് നൈനാൻ, അലൻ ജോർജ്ജ് എന്നിവർ പങ്കെടുത്തു പ്രസംഗിച്ചു.

ജോർജ്ജ് സെബാസ്റ്റ്യൻ
ആക്റ്റ്സ് (ACTS) ജനറൽ സെക്രട്ടറി
ഫോൺ 9447023714

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.