നന്മ ലോകത്തെ പടുത്തുയർത്തുന്നു: ഫ്രാൻസിസ് മാർപാപ്പ

നന്മ പ്രവർത്തികൾ നിശബ്ദമായി ലോകത്തെ പടുത്തുയർത്തുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ. മെയ് 23- ന് വത്തിക്കാനിൽ വച്ച് ഇറ്റാലിയൻ സിവിൽ പ്രൊട്ടക്ഷൻ സംഘടനയിലെ അംഗങ്ങളോടാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

കൊറോണ പകർച്ചവ്യാധിയുടെ സമയത്ത് സേവനം ചെയ്‌ത ഇറ്റാലിയൻ സിവിൽ പ്രൊട്ടക്ഷൻ സർവീസിലേയും അതുപോലെ ദേശീയ എമർജൻസി മാനേജ്‌മെന്റ് ഏജൻസിയിലെയും അംഗങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ നന്ദി അറിയിച്ചു. ഇറ്റലിയിലെ ഉക്രേനിയൻ അഭയാർത്ഥികൾക്ക് അവർ നൽകിയ സഹായങ്ങളെയും പാപ്പാ പ്രശംസിച്ചു. “ഈ സേവനം ബൈബിളിൽ പരാമർശിച്ചിരിക്കുന്ന നല്ല സമരിയാക്കാരനെയാണ് ഓർമ്മിപ്പിക്കുന്നത്. യഥാർത്ഥ സാഹോദര്യത്തിന്റെ ഉത്തമ ഉദാഹരണമാണിത്. ‘സംരക്ഷിക്കുക’ എന്ന വാക്കിന്റെ അർത്ഥം നമ്മുടെ സഹോദരങ്ങളെ പരിപാലിക്കുക എന്നാണ്. നന്മ പ്രവർത്തികൾ എപ്പോഴും നിശബ്ദമായി ലോകത്തെ പടുത്തുയർത്തുന്നവയാണ്”- പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.