ഡിജിറ്റൽ സുവിശേഷ പ്രവർത്തകരോട് ദൈവത്തിന്റെ കരുണയും ആർദ്രതയും പ്രഘോഷിക്കണമെന്ന് മാർപാപ്പ

ദൈവത്തിന്റെ കരുണയും ആർദ്രതയും പ്രഖ്യാപിക്കണമെന്ന് ഡിജിറ്റൽ സുവിശേഷ പ്രവർത്തകരോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. മെക്‌സിക്കോയിൽ നടന്ന ഡിജിറ്റൽ സുവിശേഷ പ്രവർത്തകരുടെ അന്താരാഷ്ട്ര മീറ്റിംഗിൽ പങ്കെടുത്തവർക്ക് നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം ആഹ്വാനം ചെയ്തത്.

പുതിയ ചക്രവാളങ്ങളിലേക്കും അതിരുകളിലേക്കും പോകാൻ ഒരിക്കലും ഭയപ്പെടാത്ത, സർഗ്ഗാത്മകതയോടും ധൈര്യത്തോടും കൂടി ദൈവത്തിന്റെ കരുണയും ആർദ്രതയും പ്രഖ്യാപിക്കുന്ന സഭയുടെ മിഷനറി ജീവിതത്തിന്റെ ഭാഗമായിത്തീരാൻ ഈ മീറ്റിംഗ് നിങ്ങളെ സഹായിക്കട്ടെ എന്ന് പാപ്പാ ആശംസിച്ചു. നിങ്ങളുടെ ചുറ്റുപാടുകളിലേക്ക് ഇറങ്ങിച്ചെന്ന് സുവിശേഷം പ്രഖ്യാപിക്കുക. അതുവഴി വിവിധ സംസ്കാരങ്ങളിലുള്ളവർ നിങ്ങളുടെ ദൈവത്തിന്റെ സ്നേഹം അനുഭവിച്ചറിയട്ടെ. വിശേഷിച്ചും അകലെയുള്ളവരോട് ദൈവത്തിന്റെ പ്രത്യാശയെ പകർന്നു കൊടുക്കുക – പാപ്പാ ആവശ്യപ്പെട്ടു.

തെറ്റുകൾ വരുത്താൻ ഭയപ്പെടരുത്. മുറിവേറ്റ സഭയെയാണ് ഞാൻ ഇഷ്ടപ്പെടുന്നതെന്ന് ആവർത്തിക്കുന്നതിൽ ഞാൻ ഒരിക്കലും മടുക്കുന്നില്ല. കാരണം അത് ലോകത്തിന്റെ അസ്തിത്വപ്രാന്തങ്ങളിലേക്കും രോഗബാധിതമായ ഒരു സഭയിലേക്കും നീങ്ങുന്നു. അത് അതിന്റെ ചെറിയ മൂല്യങ്ങളിൽ പൂട്ടിയിരിക്കുന്നു – പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.