ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ ദൈവത്തിന് സാധിക്കും: ഫ്രാൻസിസ് മാർപാപ്പ

ദൈവത്തിന് ഒന്നും അസാധ്യമല്ലെന്നും ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ ദൈവത്തിന് സാധിക്കുമെന്നും ഫ്രാൻസിസ് മാർപാപ്പ. ഓശാന ദിനമായ ഏപ്രിൽ പത്തിന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന പരിശുദ്ധ കുർബാനയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ദൈവത്തിന് അസാധ്യമായി ഒന്നുമില്ല. അവസാനിക്കാൻ സാധ്യതയില്ലായെന്നു തോന്നുന്ന ഉക്രൈനിലെ യുദ്ധം പോലും അവസാനിപ്പിക്കാൻ ദൈവത്തിനു കഴിയും. ഈസ്റ്റർ അടുത്തിരിക്കുന്നു. അതിനാൽ നമുക്ക് ആയുധങ്ങൾ ഉപേക്ഷിക്കാം” – പാപ്പാ പറഞ്ഞു. ഈസ്റ്റർ മരണത്തിന്റെയും പാപത്തിന്റെയും മേലുള്ള ക്രിസ്തുവിന്റെ വിജയമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

65,000 പേരാണ് ഓശാന തിരുനാളിന് പാപ്പാ അർപ്പിച്ച വിശുദ്ധബലിയിൽ പങ്കെടുത്തത്. അതിനു ശേഷം ആഞ്ചലൂസ് പ്രാർത്ഥനയും പാപ്പാ നയിച്ചു. രണ്ടു വർഷങ്ങൾക്കു ശേഷമാണ് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിശ്വാസികളെ പങ്കെടുപ്പിച്ച് ഓശാന ദിനത്തിലെ തിരുകർമ്മങ്ങൾ നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.