ഗ്ലോബൽ വെക്കേഷൻ ചലഞ്ച് എൻട്രികൾ മെയ് ഒന്നുമുതൽ സമർപ്പിക്കാം

https://www.jykairosmedia.org/summerevents

“ഈ അവധിക്കാലം കെയ്റോസ് മീഡിയയ്ക്കൊപ്പം ആഘോഷിക്കാം” എന്ന് പറയുന്നത് എന്തുകൊണ്ട്? ഈ കെയ്റോസ് ഗ്ലോബൽ ചാലഞ്ചിൽ പങ്കെടുക്കാൻ പ്രായപരിധി ഇല്ല. സ്ക്രീൻ അഡിക്ഷനിൽ നിന്നും കുട്ടികളെ ക്രിയാത്മകതയുടെ ലോകത്തിലേക്ക് നയിക്കുന്നു.

മത്സരാർത്ഥികളുടെ സൗകര്യവും താൽപര്യവും അനുസരിച്ച് വീഡിയോ ആയോ എഴുത്തുരൂപത്തിലോ എൻട്രികൾ സമർപ്പിക്കാവുന്നതാണ്.

എല്ലാറ്റിലും ഉപരി കുട്ടികളുടെ വിശ്വാസ പരിശീലനത്തെ പരിപോഷിപ്പിക്കുന്ന തരത്തിലാണ് എല്ലാ ചലഞ്ചുകളും ക്രമീകരിച്ചിരിക്കുന്നത്.

എങ്കിൽ പിന്നെ വൈകിക്കേണ്ട… വേഗം എൻട്രികൾ അയക്കൂ!

ഗ്ലോബൽ വെക്കേഷൻ ചാലഞ്ച് അമ്മമാർക്കും, വിശ്വാസപരിശീലകർക്കും മാതാപിതാക്കൾക്കും, കുട്ടികൾക്കും!

ജീസസ് യൂത്തിന്റെ കുട്ടികൾക്കായുള്ള കെയ്റോസ് ബഡ്‌സ് മാഗസിനിൻ ഒരുക്കിയിട്ടുള്ള ക്രിയാത്മകതയും വിശ്വാസവും വിനോദവും ഒത്തുചേർന്ന അവധിക്കാല പ്രവർത്തനങ്ങൾ!

കെയ്റോസ് ബഡ്സ് ചിൽഡ്രൻമാഗസിനിൽ നിന്നും അഞ്ചു ഹോളിഡേ ആക്ടിവിറ്റികൾ. പങ്കെടുക്കൂ… സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നേടൂ!

1. അമ്മമാർക്കുള്ള ബെഡ് ടൈം കഥാ മത്സരം

നിബന്ധനകൾ:

*പരമാവധി അഞ്ചു മിനിറ്റ് വീഡിയോ അല്ലെങ്കിൽ 2000 വാക്കുകളിൽ എഴുതി തയ്യാറാക്കിയത്.

*ഏത് പ്രായത്തിലുള്ളവർക്കും പങ്കെടുക്കാം

* ഭാഷ: മലയാളം, ഇംഗ്ലീഷ്, ഹിന്ദി

*ലക്ഷ്യം: ക്രിസ്തീയ വിശ്വാസം കുട്ടികളിൽ വളർത്തുക.

2. മരിയൻ ഗാന മത്സരം

നിബന്ധനകൾ:

*2 വിഭാഗങ്ങളിലായാണ് മത്സരം: 4 മുതൽ 9 വയസ്സുവരെ / 10 മുതൽ 15 വയസ്സുവരെ

*ഭാഷ: മലയാളം, ഇംഗ്ലീഷ്, ഹിന്ദി

*വീഡിയോ: പരമാവധി 5 മിനിറ്റ്

*മ്യൂസിക്/കരോക്കെ അനുവദനീയമല്ല.

3. ക്രാഫ്റ്റ് മത്സരം

നിബന്ധനകൾ:

*2 വിഭാഗങ്ങൾ: 4 മുതൽ 9 വയസ്സുവരെ / 10 മുതൽ 15 വയസ്സുവരെ.

*വീഡിയോ: പരമാവധി 5 മിനിറ്റ്

കെയ്റോസ് ബഡ്സ് 2024 ലെ ഏതെങ്കിലും മാസത്തിൽ (ഇഷ്യൂ 37-48) ഹോബി ഹബ് പേജിൽ പ്രസിദ്ധീകരിച്ച ക്രാഫ്റ്റുകൾ പുനഃസൃഷ്ടിക്കുക.

റഫറൻസ് ലിങ്ക്: https://www.jykairosmedia.org/buds-prior-edition

4. കത്തോലിക്കാ വിശ്വാസം രൂപപ്പെടുത്തുന്നതിൽ വിശ്വാസ പരിശീലനം എന്നെ എങ്ങനെ സഹായിച്ചു. (ഉപന്യാസം/അവതരണം)

നിബന്ധനകൾ:

*മതബോധന വിദ്യാർത്ഥികൾക്ക് മാത്രം

*ഏത് ക്ലാസിൽ ഉള്ളവർക്കും പങ്കെടുക്കാം

ഭാഷ: മലയാളം, ഇംഗ്ലീഷ്, ഹിന്ദി

*പരമാവധി 5 മിനിറ്റ് വീഡിയോ അല്ലെങ്കിൽ 2000 വാക്കിൽ എഴുതിയത്.

5. കുട്ടികളുടെ വിശ്വാസ ജീവിത പരിശീലനത്തിനായി, വിജയകരമായി നടപ്പിലാക്കിയ നൂതനവും വിത്യസ്തവുമായ രീതികൾ (ഉപന്യാസം/വീഡിയോ)

നിബന്ധനകൾ:

* മതാധ്യാപകരോ മാതാപിതാക്കളോ, ആണ് പങ്കെടുക്കേണ്ടത്

*പ്രായപരിധിയില്ല

ഭാഷ: മലയാളം, ഇംഗ്ലീഷ്, ഹിന്ദി

* പരമാവധി 5 മിനിറ്റ് വീഡിയോ അല്ലെങ്കിൽ 2000 വാക്കിൽ എഴുതിയത്.

പങ്കെടുക്കുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ:

നിങ്ങളുടെ എൻട്രികൾ അയക്കുമ്പോൾ ഉൾപ്പെടുത്തേണ്ടത്:

പേര്

പ്രായം:

വിലാസം:

ഇടവക:

രൂപത:

രാജ്യം:

വീഡിയോ അയക്കേണ്ട വിധം :

ലാൻഡ്സ്കേപ്പ് മോഡിൽ റെക്കോർഡ് ചെയ്യുക

ലളിതവും വെളുപ്പുനിറമുള്ളതുമായ പശ്ചാത്തലം ഉപയോഗിക്കുക

*നല്ല വ്യക്തതയിൽ വീഡിയോ എടുക്കാൻ ശ്രദ്ധിക്കുക.

*ശരിയായ ലൈറ്റിംഗ്, ശബ്ദം ഉറപ്പാക്കുക

*സ്റ്റേബിൾ ക്യാമറ ഉപയോഗിക്കുക

നിങ്ങളുടെ വീഡിയോ/എഴുത്ത് സമർപ്പിക്കാൻ:

https://docs.google.com/forms/d/e/1FAIpQLSexQU8txB80G4b6wNaJm0Wv96xNx6i_sSYsdHfteMw6DKBJEw/viewform?usp=sharing

അയക്കേണ്ട തീയതികൾ

ആരംഭിക്കുന്ന തിയ്യതി: 1.05.2025

അവസാന തിയ്യതി: 20.05.2025

*തെരഞ്ഞെടുത്ത ലേഖനങ്ങൾ കെയ്റോസ് മാഗസിനിൽ പ്രസിദ്ധീകരിക്കുന്നതാണ്.

നിലവാരം പുലർത്തുന്ന വീഡിയോകൾ കെയ്റോസ് മീഡിയ യൂട്യൂബ് ചാനലിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പങ്കുവെക്കുന്നതാണ്. മികച്ച രചനകൾക്കും വീഡിയോകൾക്കും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.