വിശുദ്ധ നാട്ടിലെ സമാധാനത്തിനായുള്ള ആഗോള ജപമാലയിൽ പങ്കുചേരാൻ ആഹ്വാനം ചെയ്ത് കർദ്ദിനാൾ

ഒക്‌ടോബർ 25-ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്‌ ഒരേ സമയം നടക്കുന്ന, ക്രിസ്‌ത്യാനികൾക്കും സമാധാനത്തിനും വേണ്ടിയുള്ള അന്തർദേശീയ ജപമാലയിൽ പങ്കുചേരാൻ ആഹ്വാനം ചെയ്ത് മെക്‌സിക്കൻ ആർച്ചുബിഷപ്പ് എമിരിറ്റസ് കർദ്ദിനാൾ ജുവാൻ സാന്‌ഡോവൽ ഇനിഗസ്. ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് കർദ്ദിനാൾ ഇപ്രകാരം ആവശ്യപ്പെട്ടത്.

വിശുദ്ധ നാട് ‘ലോകത്തിലെ സമാധാനത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട സ്ഥലം’ ആയിരിക്കണമെന്ന് കർദ്ദിനാൾ ചൂണ്ടിക്കാട്ടി. “ക്രിസ്തു വന്നത് നമ്മോടൊത്ത് സഹവസിക്കാനും സ്നേഹത്തിന്റെയും ക്ഷമയുടെയും സന്ദേശം പഠിപ്പിക്കാനും വേണ്ടിയാണ്. സമാധാനത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. പക്ഷേ, ഇവിടെ സമാധാനമില്ല. ക്രൈസ്തവർ കർത്താവിന്റെ നാട്ടിൽ നിന്ന് അപ്രത്യക്ഷമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല” – കർദ്ദിനാൾ വെളിപ്പെടുത്തി.

അന്താരാഷ്‌ട്ര ജപമാലയിൽ ചേരാൻ ആളുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട്, കർദ്ദിനാൾ സാൻഡോവൽ ഊന്നിപ്പറയുന്നത് “പരിശുദ്ധ കന്യകക്ക് തന്റെ പുത്രനായ യേശുക്രിസ്തുവിനു മുമ്പിൽ വലിയ ശക്തിയുണ്ട്. നമ്മൾ അവളോട് അപേക്ഷിച്ചാൽ, നമ്മൾ ചോദിക്കുന്ന എല്ലാ നല്ല കാര്യങ്ങളും അവൾക്ക് ലഭിക്കും.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.