ക്രിസ്തുവിനെപ്പോലെ ദൈവത്തിന് സ്വയം സമർപ്പിക്കുക: കർദ്ദിനാൾ മൗറോ ഗാംബെറ്റി

ക്രിസ്തുവിനെപ്പോലെ ദൈവത്തിന് സ്വയം സമർപ്പിക്കണമെന്ന് കോർപ്പുസ് ക്രിസ്റ്റി തിരുനാൾ ദിനത്തിൽ കർദ്ദിനാൾ മൗറോ ഗാംബെറ്റി. ജൂൺ 16-ന് വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് ചത്വരത്തിൽ നടന്ന പരിശുദ്ധ കുർബാനക്കിടയിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

“എളിമപ്പെടുക എന്നത് ദൈവത്തിന്റെ വഴിയാണ്. നമ്മൾ ഇത് മനസിലാക്കുകയും അംഗീകരിക്കുകയും വേണം. അല്ലെങ്കിൽ യേശുവിൽ നിന്നും അതായത് നിത്യജീവനിൽ നിന്നും നമ്മൾ അകലാൻ സാധ്യതയുണ്ട്. നമ്മളെല്ലാവരും, ക്രിസ്തു പരിശുദ്ധ കുർബാനയായി തീർന്നതുപോലെ ദൈവത്തിന് സ്വയം സമർപ്പിക്കേണ്ടവരാണ്. നമ്മൾ ക്രിസ്തുവിന്റെ ജീവിക്കുന്ന സാക്ഷികളായി മാറണം. നിങ്ങളെക്കുറിച്ച് നിങ്ങൾ ആകുലരാകരുത്. പിന്നെയോ നിങ്ങളുടെ സഹോദരങ്ങളെ സേവിക്കുവിൻ” – കർദ്ദിനാൾ പറഞ്ഞു.

കോർപ്പുസ് ക്രിസ്റ്റി തിരുനാൾ ദിനത്തിലെ പരിശുദ്ധ കുർബാനയിൽ ഫ്രാൻസിസ് പാപ്പാ അദ്ധ്യക്ഷനാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് പാപ്പാ വത്തിക്കാനിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകാത്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.