നൈജീരിയയിൽ എട്ട് ക്രൈസ്തവരെ കൊലപ്പെടുത്തി ഫുലാനി തീവ്രവാദികൾ

നൈജീരിയയിലെ ക്വാൾ ജില്ലയിലെ ചിങ്കെ ഗ്രാമത്തിൽ ഫുലാനി തീവ്രവാദികളുടെ ആക്രമണം. മേയ് അഞ്ചിന് നടന്ന ആക്രമണത്തിൽ എട്ട് ക്രൈസ്തവർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

“നൈജീരിയയിൽ ക്രൈസ്തവരെ ആക്രമിക്കാനുള്ള ആലോചനകൾ നടക്കുന്നുണ്ട്. മിയാംഗോ, ക്വാൾ പ്രദേശങ്ങൾ ആക്രമിച്ച ശേഷം അവർ കഗോറോ പ്രദേശങ്ങളിലേക്ക് പോകാനാണ് പദ്ധതിയിടുന്നത്. കർത്താവായ ദൈവം നമുക്കുവേണ്ടി പോരാടാനായിപ്രാർത്ഥിക്കുക. നമ്മുടെ വിജയം ദൈവത്തിന്റെ കൈകളിലാണ്”- ചിങ്കെ ഗ്രാമവാസി പറഞ്ഞു. ആക്രമണസാധ്യതയെക്കുറിച്ച് സർക്കാരിനെ അറിയിച്ചിരുന്നുവെങ്കിലും അവർ നടപടി ഒന്നും സ്വീകരിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണത്തിന് മുൻപ് ഒരു ഐസിസി വക്താവ്, 15 കുട്ടികളെ അവിടെനിന്ന് രക്ഷപ്പെടുത്തി തന്റെ ഭവനത്തിൽ ഒളിപ്പിച്ചിരുന്നു.

കഴിഞ്ഞ വർഷം, പുറത്തുവന്ന ഐസിസിയുടെ റിപ്പോർട്ട് അനുസരിച്ച്, ലോകത്തിൽ ക്രൈസ്തവർക്കുനേരെ ഏറ്റവും കൂടുതൽ ആക്രമണം നടന്ന രാജ്യം നൈജീരിയയാണ്. ഫുലാനി തീവ്രവാദികൾ പതിനായിരക്കണക്കിന് ക്രൈസ്തവരെയാണ് നൈജീരിയയിൽ കൊലപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല, മൂന്ന് ദശലക്ഷത്തിലധികം ആളുകൾ ഇതിനോടകം പലായനം ചെയ്‌തിട്ടുമുണ്ട്‌.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.