നൈജീരിയയിൽ ഫുലാനി തീവ്രവാദികൾ 18 ക്രൈസ്തവരെ കൂടി കൊലപ്പെടുത്തി

നൈജീരിയയിൽ ഫുലാനി തീവ്രവാദികൾ 18 ക്രൈസ്തവരെ കൂടി കൊലപ്പെടുത്തി. ജനുവരി 11 -ന് വൈകുന്നേരം അഞ്ചാ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. ഈ ആഴ്ച നൈജീരിയയിലെ ക്രൈസ്തവ സമൂഹത്തിനു നേരെയുള്ള രണ്ടാമത്തെ ആക്രമണമാണിത്.

കൊല്ലപ്പെട്ടവരിൽ പ്രാദേശിക ബാപ്റ്റിസ്റ്റ് ചർച്ചിന്റെ സെക്രട്ടറിയും ഉൾപ്പെടുന്നു. നൂറിലധികം വീടുകൾ കത്തിനശിച്ചു. ഭക്ഷണശാലകളും വിളകളും നശിപ്പിക്കപ്പെട്ടു. വെടിയേറ്റ ആറു പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

“അർദ്ധരാത്രിയിൽ ‘അല്ലാഹു അക്ബർ’ എന്ന് ഉച്ചത്തിൽ പറയുന്ന ഒരു ശബ്ദം കേട്ടു. മുസ്‌ലിം തീവ്രവാദികളാൽ ക്രൈസ്തവർ ഇപ്പോൾ ഏഴ് തവണ ആക്രമിക്കപ്പെട്ടിരിക്കുന്നു. നൈജീരിയയിൽ ജിഹാദിന് പദ്ധതിയുണ്ട്. എന്നാൽ നൈജീരിയൻ സർക്കാർ നിശബ്ദത തുടരുകയാണ്” – ഒരു ദൃക്‌സാക്ഷി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി) -നോടു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.