നൈജീരിയയിൽ 14 ക്രൈസ്തവരെ കൊലപ്പെടുത്തി ഫുലാനി തീവ്രവാദികൾ

നൈജീരിയയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 14 ക്രൈസ്തവരെ കൊലപ്പെടുത്തി ഫുലാനി തീവ്രവാദികൾ. ബെന്യൂ സംസ്ഥാനത്തെ തർക്ക ഗ്രാമത്തിൽ ഏപ്രിൽ 11- ന് അർദ്ധരാത്രിയോടെയാണ് ആക്രമണം നടന്നത്.

ബെന്യൂ സംസ്ഥാനത്ത് ഭൂരിഭാഗവും ക്രൈസ്തവരാണ്. ഈ മേഖലയിൽ ക്രൈസ്തവർക്കു നേരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ബെന്യൂ ഗവർണറായ ഡോ. സാമുവൽ ഓർത്തോം പലതവണ ശബ്ദമുയർത്തിയിട്ടുണ്ട്. ഇതേ തുടർന്ന് ഫുലാനി തീവ്രവാദികൾ 2021- ൽ അദ്ദേഹത്തിനു നേരെ ആക്രമണം നടത്തിയിരുന്നു. “ഞങ്ങളുടെ ധീരരായ പോരാളികളാണ് ഈ ആക്രമണം നടത്തിയത്. ഓർത്തോമിനും അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്കും ഒരു സന്ദേശം നൽകാനാണിത്. ഫുലാനി താൽപര്യങ്ങൾക്ക് എതിരായിട്ടുള്ളവരെ ഞങ്ങൾ വെറുതെ വിടുകയില്ല” – ഗവർണർക്കു നേരെ നടന്ന ആക്രമണത്തെക്കുറിച്ച് ഫുലാനി തീവ്രവാദികൾ അയച്ച പ്രസ്താവനയിൽ പറയുന്നു.

കഴിഞ്ഞ വർഷം പുറത്തുവന്ന ഐസിസി- യുടെ കണക്കനുസരിച്ച്, 2021- ൽ നൈജീരിയയിലാണ് ക്രൈസ്തവർക്കു നേരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടന്നത്. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ തീവ്രവാദികൾ, പതിനായിരക്കണക്കിന് ക്രൈസ്തവരെയാണ് നൈജീരിയയിൽ കൊല്ലപ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.