നൈജീരിയയിൽ വീണ്ടും ഫുലാനി തീവ്രവാദികളുടെ ആക്രമണം; 11 പേർ കൊല്ലപ്പെട്ടു

നൈജീരിയയിലെ ബെൻയു സംസ്ഥാനത്തെ ഇഗാമ ഗ്രാമത്തിൽ ഫുലാനി തീവ്രവാദികളുടെ ആക്രമണം. ജൂൺ 12- നു നടന്ന ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു.

രാവിലെ ഗ്രാമത്തിലെത്തിയ ആയുധധാരികൾ നിർത്താതെ വെടിയുതിർക്കുകയായിരുന്നു. ശബ്‍ദം കേട്ട് വീടുകളിൽ നിന്ന് ഗ്രാമീണർ പുറത്തേക്ക് വന്നപ്പോഴാണ് അവർ ആക്രമിക്കപ്പെട്ടത്. “ആളുകൾ ഉറങ്ങുമ്പോഴാണ് ഗ്രാമത്തിൽ ഫുലാനി തീവ്രവാദികൾ പ്രവേശിച്ചത്. ഞങ്ങളെ പൂർണ്ണമായും നശിപ്പിക്കാനുള്ള പദ്ധതിയാണ് തീവ്രവാദികൾക്കുള്ളത്. കാരണം ഗ്രാമപരിസരങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായിരുന്നിട്ടും ആക്രമണം തുടരുകയാണ്” – ഗ്രാമവാസി പറഞ്ഞു.

ബെൻയു സംസ്ഥാനത്ത് ഭൂരിഭാഗവും ക്രൈസ്തവരാണ്. അതുകൊണ്ടു തന്നെ ഇവിടെ ഫുലാനി തീവ്രവാദികളുടെ ആക്രമണവും വർദ്ധിക്കുകയാണ്. ബെന്യൂ സംസ്ഥാനത്തിന്റെ ഗവർണർ ഡോ. സാമുവൽ ഒർതോം, ഫുലാനികളുടെ ആക്രമണങ്ങൾ തടയാൻ ചില നിയമങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചിരുന്നു. ഈ നിയമം ഫുലാനി ഇടയന്മാരെ ക്രൈസ്തവ കർഷകസമൂഹങ്ങളിൽ നിന്ന് മാറ്റിനിർത്തുന്നതാണ്. എന്നാൽ ഫുലാനികൾ ഈ നിയമത്തെ എതിർക്കുകയും തുടർന്ന് നൈജീരിയൻ ഫെഡറൽ ഗവൺമെന്റ് ഈ നിയമം തള്ളിക്കളയുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.