2022 -ലെ റാറ്റ്സിംഗർ പുരസ്‌കാരം പങ്കിട്ട് ഫ്രഞ്ച് ജെസ്യൂട്ട് വൈദികനും അമേരിക്കൻ നിയമ പണ്ഡിതനും

2022 -ലെ ജോസഫ് റാറ്റ്സിംഗർ പുരസ്‌കാര ജേതാക്കളുടെ പേരുകൾ വത്തിക്കാൻ പ്രസിദ്ധീകരിച്ചു. ഫ്രഞ്ച് ജസ്യൂട്ട് വൈദികനായ ഫാ. മൈക്കൽ ഫെഡോയും ജോസഫ് എച്ച്.എച്ച്. വെയ്‌ലറും ആണ് പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. ഡിസംബർ ഒന്നിന് ഫ്രാൻസിസ് മാർപാപ്പയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങും എന്ന് ജോസഫ് റാറ്റ്‌സിംഗർ-ബെനഡിക്റ്റ് പതിനാറാമൻ ഫൗണ്ടേഷൻ അറിയിച്ചു.

ദൈവശാസ്ത്രത്തിന് അർത്ഥവത്തായ സംഭാവനകൾ നൽകുന്ന പണ്ഡിതന്മാരെ അംഗീകരിക്കുന്നതിനാണ് 2011-ൽ റാറ്റ്‌സിംഗർ സമ്മാനം നൽകുവാൻ ആരംഭിച്ചത്. ഫാദർ മൈക്കൽ ഫെഡോ 1987 മുതൽ പാരീസിലെ ജെസ്യൂട്ട് സ്ഥാപനമായ സെന്റർ സെവ്രെസിൽ ഡോഗ്മാറ്റിക് ദൈവശാസ്ത്രവും പാട്രിസ്റ്റിക്സും പഠിപ്പിക്കുന്നു. ലൂഥറൻമാരുമായും ഓർത്തഡോക്സ് ക്രിസ്ത്യാനികളുമായും എക്യുമെനിക്കൽ ഡയലോഗ് സംബന്ധിച്ച് നിരവധി ദൈവശാസ്ത്ര സംഘടനകളിലും കമ്മീഷനുകളിലും അദ്ദേഹം അംഗമാണ്. ഫ്രാൻസിലെ ലിയോൺ സ്വദേശിയായ ഈ വൈദികൻ പാട്രിസ്റ്റിക്സ്, ക്രിസ്റ്റോളജി എന്നിവയെക്കുറിച്ച് ഉള്ള നിരവധി കൃതികളുടെ രചയിതാവാണ്.

പ്രൊഫസർ ജോസഫ് എച്ച്. എച്ച്. വെയ്‌ലർ ഹാർവാർഡിലും ന്യൂയോർക്ക് സർവകലാശാലയിലും മറ്റ് സ്ഥലങ്ങളിലും ഉൾപ്പെടെ യു.എസിലെയും യു.കെയിലെയും നിരവധി സർവകലാശാലകളിൽ നിയമ പണ്ഡിതനാണ്. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗ് സ്വദേശിയായ 71 -കാരനായ അദ്ദേഹം യൂറോപ്യൻ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫ്ലോറൻസിന്റെ പ്രസിഡന്റായിരുന്നു. കൂടാതെ ഭരണഘടനാപരവും അന്തർദ്ദേശീയവുമായ നിയമങ്ങളെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും നിരവധി കൃതികളുടെ രചയിതാവാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.