മനുഷ്യന്റെ വികസനത്തിന്റെ താക്കോൽ സാഹോദര്യം: കർദ്ദിനാൾ മൈക്കിൾ സെർണി

സാഹോദര്യമാണ് മനുഷ്യന്റെ വികസനത്തിന്റെ താക്കോൽ എന്ന് സമഗ്ര മാനവ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയുടെ തലവനായ കർദ്ദിനാൾ മൈക്കിൾ സെർണി. ഏപ്രിൽ 26-നു നടന്ന ഒരു വെബിനാറിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

ആഗോള സുസ്ഥിര വികസനത്തിൽ കത്തോലിക്കരുടെ പങ്കിനെക്കുറിച്ചാണ് അദ്ദേഹം വെബിനാറിൽ സംസാരിച്ചത്. രാജ്യങ്ങൾ തമ്മിലുള്ള ഐക്യദാർഢ്യത്തിന്റെ പ്രാധാന്യവും ഫ്രാൻസിസ് മാർപാപ്പ ഉയർത്തിക്കാട്ടുന്ന സാഹോദര്യത്തിന്റെ മൂല്യങ്ങളെക്കുറിച്ച് പുതിയ തലമുറകളെ ബോധവൽക്കരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.

കാൾട്ടൺ യൂണിവേഴ്‌സിറ്റിയിലെ നോർമൻ പാറ്റേഴ്‌സൺ സ്‌കൂൾ ഓഫ് ഇന്റർനാഷണൽ അഫേഴ്‌സും യൂണിവേഴ്‌സിറ്റി ഓഫ് സെന്റ് മൈക്കിൾസ് കോളേജ് ഓഫ് ടൊറന്റോയും സംഘടിപ്പിച്ച വെബിനാറായിരുന്നു അത്. സുസ്ഥിരവികസനം പ്രോത്സാഹിപ്പിക്കുന്നതിൽ സഭയുടെയും അത്മായ കത്തോലിക്കരുടെയും പങ്കിനെക്കുറിച്ചാണ് ഈ ഓൺലൈൻ കോൺഫറൻസ് ചർച്ച ചെയ്‌തത്‌.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.