ഫ്രാൻസിസ്കൻ വൈദികനെ വിശുദ്ധ നാടിന്റെ സംരക്ഷകനായി തിരഞ്ഞെടുത്ത് മാർപാപ്പ

ഫ്രാൻസിസ്കൻ വൈദികനായ ഫാ. ഫ്രാൻസെസ്കോ പാറ്റണെ വിശുദ്ധ നാടിന്റെ സംരക്ഷകനായി തിരഞ്ഞെടുത്ത് ഫ്രാൻസിസ് പാപ്പാ. ഏപ്രിൽ 29-ന് ഹോളി സീ പ്രസ് ഓഫീസാണ് ഈ വാർത്ത പുറത്തുവിട്ടത്. 2022 മുതൽ 2025 വരെയാണ് ഈ നിയമനം.

1963 ഡിസംബർ 23-നാണ് ഫാ. ഫ്രാൻസെസ്കോ പാറ്റൺ ജനിച്ചത്. 2003 മുതൽ 2009 വരെ അദ്ദേഹം ഓർഡർ ഓഫ് ഫ്രയേഴ്സ് മൈനറിന്റെ ജനറൽ ചാപ്റ്ററിന്റെ സെക്രട്ടറി ജനറലായിരുന്നു. 2008 മുതൽ 2016 വരെ ഫാ. ഫ്രാൻസെസ്കോ ട്രെന്റോയിലെ സാൻ വിജിലിയോ പ്രവിശ്യയിലെ സുപ്പീരിയറും 2010 മുതൽ 2013 വരെ ഇറ്റലിയിലെയും അൽബേനിയയിലെയും സുപ്പീരിയർമാരുടെ സംഘ തലവനുമായിരുന്നു. 2016 മെയ് 20-നാണ് ഫ്രയേഴ്സ് മൈനറിന്റെ ജനറൽ ഡെഫിനിറ്ററി പ്രകാരം അദ്ദേഹം ആദ്യമായി വിശുദ്ധ നാടിന്റെ സംരക്ഷകനായി തിരഞ്ഞെടുക്കപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.