പരിശുദ്ധാത്മാവിന്റെ ശബ്ദം എങ്ങനെ തിരിച്ചറിയണമെന്ന് പന്തക്കുസ്താ ദിനത്തിൽ വിശദീകരിച്ച് മാർപാപ്പ

ദുരാത്മാവിന്റെ ശബ്ദവും പരിശുദ്ധാത്മാവിന്റെ ശബ്ദവും എങ്ങനെ വേർതിരിച്ചറിയണമെന്ന് വിശദീകരിച്ച് ഫ്രാൻസിസ് മാർപാപ്പ. പന്തക്കുസ്താ ദിനമായ ജൂൺ അഞ്ചിന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വച്ചാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“പരിശുദ്ധാത്മാവാണ് നിങ്ങൾക്ക് പാപബോധവും പശ്ചാത്താപവും നൽകുന്നത്. പാപത്തിനെതിരെ പോരാടാൻ അവനാണ് നമ്മെ പ്രേരിപ്പിക്കുന്നതും ശക്തിപ്പെടുത്തുന്നതും. നമ്മെ മുന്നോട്ടു നയിക്കുന്ന പരിശുദ്ധാത്മാവ് ഒരിക്കലും നമ്മെ ഒറ്റപ്പെടുത്തുന്നില്ല. സഹനങ്ങളിൽ, അവൻ നിങ്ങളെ ആശ്വസിപ്പിക്കുകയും നിരന്തരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വിദ്വേഷവും അശുഭാപ്തിവിശ്വാസവും അതുപോലെ സ്വന്തം തെറ്റുകൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതും പരിശുദ്ധാത്മാവിൽ നിന്ന് വരുന്നതല്ല. വീഴ്ചകൾ വരുമ്പോൾ ആത്മവിശ്വാസം കൈവിടാതെ വീണ്ടും തുടങ്ങാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.