80 വർഷങ്ങൾക്ക് മുമ്പ് നാസികൾ കൊലപ്പെടുത്തിയ വൈദികൻ

ഹിറ്റ്‌ലറോട് കൂറു പുലർത്താൻ വിസമ്മതിച്ച വൈദികനായിരുന്നു ഫാ. ഫ്രാൻസ് റെയ്‌നിഷ്. ഇക്കാരണത്താൽ തന്നെ 1942 ആഗസ്റ്റ് 21-ന് ഈ ഓസ്ട്രിയൻ പുരോഹിതനെ നാസികൾ വധിച്ചു. ഏകദേശം 80 വർഷങ്ങൾക്ക് ശേഷം, ഈ വൈദികനെ രക്തസാക്ഷിയായി കത്തോലിക്കാ സഭ അംഗീകരിച്ചു.

അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 1903-ൽ ജനിച്ച അദ്ദേഹം, 1928-ൽ വൈദികനായി അഭിഷിക്തനായി. 1940 സെപ്‌റ്റംബറിൽ അദ്ദേഹത്തെ പ്രസംഗിക്കുന്നതിൽനിന്നും നാസികൾ വിലക്കി. തുടർന്ന് സൈനിക സേവനത്തിനായി അദ്ദേഹത്തിനു പോകേണ്ടി വന്നു. എന്നാൽ താൻ ഹിറ്റ്ലറോട് കൂറ് പുലർത്തി സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

“ഇത് ഒരു പാപമാണ്, കാരണം ഇത് ഒരു കുറ്റവാളിയായി സ്വയം പ്രതിജ്ഞ ചെയ്യുന്നതുപോലെയാണ്. ലോകത്തിലെ ഒരു തെറ്റായ അധികാരത്തെ പിന്തുടരുക എന്നത് എന്റെ മനസ്സാക്ഷി വിലക്കുന്നു. ഇത് അധിനിവേശത്തിനുവേണ്ടി കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും മാത്രം ചെയ്യാൻ ഉദ്ദേശിക്കുന്ന അധികാരമാണ്.” ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

അതിനെ തുടർന്ന് അദ്ദേഹത്തെ ജയിലിലേക്ക് കൊണ്ടുപോകുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. 1942 ആഗസ്റ്റ് 21-ന് അദ്ദേഹത്തെ നാസികൾ കൊലപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.