ഫാ. ജോയി പാറയ്ക്കൽ എം. സി. ബി. എസ്. നിര്യാതനായി

ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹത്തിന്റെ (MCBS) കോട്ടയം എമ്മാവൂസ് പ്രവിശ്യാംഗമായ റവ. ഫാ. ജോയി പാറയ്ക്കൽ (72) ബുധനാഴ്ച (10-08-2022) നിര്യാതനായി. മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം (12- 08-2022) അഞ്ചു മണിക്ക് കടുവാക്കുളം എംസിബിഎസ് പ്രൊവിൻഷ്യൽ ഹൗസിൽ എത്തിക്കും. തുടർന്ന് പൊതുദർശനത്തിന് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

മൃതസംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച (13- 08- 2022) ഉച്ചകഴിഞ്ഞു 1.30 ന് എമ്മാവൂസ് പ്രൊവിൻഷ്യൽ ഹൗസിൽ ആരംഭിക്കുന്നതാണ്. കർണ്ണാടക, ഷിമോഗാ മിഷനിലെ ആദ്യകാല മിഷനറിമാരിൽ ഒരാളായിരുന്നു റവ. ഫാ. ജോയി പാറയ്ക്കൽ. പി. റ്റി. കുര്യൻ പൈക, സി. ഗ്രേയ്‌സ് FCC മറ്റക്കര, റവ. ഡോ. തോമസ് പാറയ്ക്കൽ (ഗുഡ് ഷെപ്പേർഡ് മൈനർ സെമിനാരി പാലാ), ഫ്രാൻസിസ് തോമസ് കരിമ്പാനി എന്നിവർ സഹോദരങ്ങളാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.