ഫാ. ഫെർണാണ്ടസ് കാക്കശേരിയിൽ അന്തരിച്ചു

ആലപ്പുഴ രൂപതാംഗമായ ഫാ. ഫെർണാണ്ടസ് കാക്കശേരിയിൽ (53) അന്തരിച്ചു. സംസ്കാരം ഇന്ന് 12 മണിക്ക് പള്ളിത്തോട്ടിലുള്ള ഭവനത്തിലെ ശുശ്രൂഷക്കു ശേഷം 2.30- ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

പള്ളിത്തോട്‌ കാക്കശേരിയിൽ പരേതരായ സെബാസ്റ്റ്യൻ – സിസിലി ദമ്പതികളുടെ മകനാണ്. അർത്തുങ്കൽ സെന്റ് ആൻഡ്‌റൂസ് ബസിലിക്കയിൽ സഹവികാരിയായി സേവനമനുഷ്ഠിച്ച ഫാ. ഫെർണാണ്ടസ്, സെന്റ് ആന്റണീസ് ഓർഫനേജിന്റെ അസിസ്റ്റന്റ് ഡയറക്ടർ, കാറ്റിക്കിസം അസിസ്റ്റന്റ് ഡയറക്ടർ, ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടർ, ആലപ്പുഴ രൂപത ചാൻസലർ, ആലപ്പുഴ രൂപതയുടെ എപ്പിസ്‌കോപ്പൽ വികാരി എന്നീ നിലകളിൽ സേവനം ചെയ്തു.

സഹോദരങ്ങൾ: വർഗീസ്, പരേതനായ അലക്സ്, ജമ്മ, തങ്ക, ജോസുകുഞ്ഞ്‌, കുട്ടിയമ്മ, ലോപ്പസ്, ഡൊമിനിക്, സിസ്റ്റർ മാർഗരറ്റ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.