
ജര്‍മ്മനിയിലെ ബവേറിയ സംസ്ഥാനത്തെ ഷ്വാർസാച്ച് ജില്ലയിലുള്ള തടാകത്തിൽ വീണ് യുവ മലയാളി വൈദികന് മരിച്ചു. സിഎസ്ടി സമൂഹാംഗമായ ഫാ. ബിനു കുരീക്കാട്ടിലാണ് മരിച്ചത്. ജൂൺ 21 -നാണ് അപകടം നടന്നത്. ഫാ. ബിനു കഴിഞ്ഞ 10 വർഷത്തിലേറെയായി ജർമ്മനിയിലെ റെഗെൻസ്ബർഗ് രൂപതയില്‍ സേവനം അനുഷ്ടിച്ചു വരികയായിരിന്നു.
ഫാ. ബിനു തടാകത്തിൽ മുങ്ങിത്താഴുന്നത് കണ്ട ഉടൻ തന്നെ സമീപത്തുള്ളവർ പൊലീസിലും റെസ്ക്യൂ സേനയിലും വിവരം അറിയിക്കുകയായിരിന്നു. സംഭവം നടന്ന് എഴുമിനിറ്റിനകം തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എങ്കിലും ജര്‍മ്മന്‍ സമയം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം കണ്ടെത്തുകയായിരിന്നു.
കോതമംഗലം രൂപതയിലെ പൈങ്ങാട്ടൂർ ഇടവകാംഗമാണ് ഫാ. ബിനു.