യേശുവിലേക്കുള്ള പാത ആകർഷകമാണ്: ഫ്രാൻസിസ് പാപ്പാ

യേശുവിലേക്കുള്ള പാത സുഖകരമല്ല മറിച്ച് ആകർഷകമാണെന്ന് ഫ്രാൻസിസ് പാപ്പാ. ജൂൺ 18-ന് വത്തിക്കാനിൽ സീറോമലബാർ സഭയിലെ യുവജനങ്ങളുമായി നടന്ന കൂടിക്കാഴ്ചയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ഓരോ തീർത്ഥാടനത്തിലും നാം അന്വേഷിക്കുന്നത് യേശുവിനെയാണ്. അവനാണ് വഴിയും സത്യവും ജീവനും. യേശുവിലേക്കുള്ള പാത സുഖകരമല്ല മറിച്ച് ആകർഷകമാണ്. അവൻ നമ്മെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. നമ്മുടെ സന്തോഷങ്ങളും വേദനകളും അവനുമായി പങ്കുവയ്ക്കുക. നമ്മുടെ ജീവിതത്തിൽ അവന് ഇടം നൽകിയാൽ, ദൈവത്തിനു മാത്രം നൽകാൻ കഴിയുന്ന സമാധാനം നമുക്ക് അനുഭവിക്കാൻ സാധിക്കും. നമ്മുടെ ജീവിതം ദൈവത്തിന്റെ സമ്മാനമാണെന്ന് നാം തിരിച്ചറിയണം. ഈ തിരിച്ചറിവാണ് നമ്മുടെ ജീവിതത്തിന് അർത്ഥം നൽകുന്നത്” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.