
ബുദ്ധമത ഭൂരിപക്ഷ രാജ്യമായ പാപുവ ന്യൂ ഗിനിയയിലേക്ക് ആദ്യത്തെ അത്മായ മിഷനറിയെ അയച്ച് കംബോഡിയയിലെ ഡോൺ ബോസ്‌കോ സന്യാസ സമൂഹം. പെൻ സോഖെങ് എന്ന വനിതാ മിഷനറി മെയ് 19 നു മിഷൻ പ്രവർത്തനങ്ങൾക്കായി യാത്ര ആരംഭിച്ചു എന്നാണ് റേഡിയോ വെരിറ്റാസ് ഏഷ്യ റിപ്പോർട്ട് ചെയ്തത്.
പെന്നിനു യാത്രയയപ്പ് നൽകുന്നതിനോടനുബന്ധിച്ചുള്ള ദിവ്യബലിയിൽ, കംബോഡിയയിൽ നിന്നുള്ള കൂടുതൽ യുവാക്കൾ ദൗത്യങ്ങളിൽ സന്നദ്ധസേവനം നടത്തുമെന്ന് സലേഷ്യൻ വൈദികൻ അരുൺ മൈക്കൽ ചാൾസ് പ്രത്യാശ പ്രകടിപ്പിച്ചു. “കംബോഡിയ ഒരു മിഷനറി രാജ്യമാണെങ്കിലും, ഇവിടെനിന്നുള്ള നിരവധി യുവാക്കൾ മിഷനറി വോളണ്ടിയർമാരാകാൻ തയ്യാറാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” – വൈദികൻ പറഞ്ഞു.
കംബോഡിയയിലെ 17 ദശലക്ഷം ജനങ്ങളിൽ കുറഞ്ഞത് 80 ശതമാനമെങ്കിലും ബുദ്ധമതം പിന്തുടരുന്നവരാണ്. ക്രിസ്ത്യാനികൾ ജനസംഖ്യയുടെ 1% മാത്രമാണുള്ളത്. 1875 നവംബർ 11 ന് അർജന്റീനയിലേക്കു പുറപ്പെട്ട ഫാ. ജോൺ കാഗ്ലിയറോ നയിച്ച ആദ്യത്തെ സലേഷ്യൻ മിഷനറി പര്യവേഷണത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ചുള്ള പരിപാടികളുടെ ഭാഗമാണ് വോളണ്ടിയർ എന്ന നിലയിൽ പെന്നിന്റെ നിയമനം.