കൊളംബോയിലെ ക്രൈസ്തവദേവാലയത്തിൽ തീപിടുത്തം; ഇടവക വൈദികന് പരിക്ക്

ഈസ്റ്റർ ദിനമായ ഏപ്രിൽ 17- ന് കൊളംബോയിലെ സാൻ മാർക്കോസ് ഇവാഞ്ചലിസ്റ്റാ ദേവാലയത്തിൽ തീപിടുത്തം. തീപിടുത്തത്തിൽ ദേവാലയത്തിന്റെ ഉൾഭാഗം കത്തിനശിക്കുകയും ഇടവക വൈദികന് പരിക്കേൽക്കുകയും ചെയ്‌തു.

സംഭവത്തിൽ ഇടവക വൈദികനായ ഫാ. നെൽസൺ ഡ്യൂക്ക് മാരിനുൾപ്പെടെ മൂന്നു പേർക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ഇവർക്ക് പ്രാഥമികചികിത്സ നൽകി. ദേവാലയത്തിൽ കത്തിച്ചിരുന്ന മെഴുകുതിരിയുടെ നാളങ്ങൾ തിരശ്ശീലയിലേക്ക് പടർന്നതാണ് തീപിടുത്തത്തിനു കാരണമെന്ന് അഗ്നിശമന വിഭാഗത്തിന്റെ കമാൻഡർ, ലീന മരിയ മാരിൻ റിപ്പോർട്ട് ചെയ്തു.

പെരേര ബിഷപ്പ് മോൺസീഞ്ഞോർ റിഗോബെർട്ടോ കോറെഡോർ ബെർമൂഡെ സംഭവത്തെ അപലപിക്കുകയും ദേവാലയത്തിലുള്ള ദിവ്യകാരുണ്യം സംരക്ഷിക്കാനായി സംഭവസ്ഥലത്തേക്ക് വരികയും ചെയ്തു; ഫാ. നെൽസനും അദ്ദേഹത്തെ അനുഗമിച്ചു. അപകടത്തിൽ പരിക്കേറ്റ ഫാ. നെൽസനു വേണ്ടിയും മറ്റുള്ളവർക്കു വേണ്ടിയും പ്രാർത്ഥിക്കണമെന്ന് തന്റെ സമൂഹമാധ്യമങ്ങളിലൂടെ പെരേരയിലെ ബിഷപ്പ് വിശ്വാസികളോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.