തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ജപമാല ചൊല്ലാൻ പ്രേരണ നൽകി പ്രശസ്ത ഹോളിവുഡ് നടൻ

18.6 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ജപമാല ചൊല്ലാൻ പ്രേരണ നൽകി പ്രശസ്ത ഹോളിവുഡ് നടൻ മാർക്ക് വാൾബെർഗ്. കത്തോലിക്കാ പുരോഹിതനായ മുൻ ബോക്‌സറെക്കുറിച്ചുള്ള ‘ഫാദർ സ്റ്റു’ എന്ന സിനിമയിൽ അദ്ദേഹം അഭിനയിച്ചിരുന്നു.

മതപരമായ ആപ്പ് വിഭാഗത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഏറ്റവും ജനപ്രിയമായ കാത്തോലിക്കാ ആപ്പായ ‘ഹാലോ’യുമായി താരം പങ്കാളിയായി. വാൽബെർഗ് ഈ ആപ്പിലൂടെ ജപമാലയുടെ പ്രാധാന്യത്തെക്കുറിച്ചും മറ്റ് പ്രാർത്ഥനകൾ ചൊല്ലേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പങ്കുവയ്ക്കുന്നുണ്ട്. ‘ഫാദർ സ്റ്റു’ എന്ന സിനിമയിൽ നിന്നുള്ള ഓഡിയോ ഫയലുകളുടെ ഒരു പരമ്പരയും ആപ്പ് ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.

തന്റെ ഇൻസ്റ്റാഗ്രാം വീഡിയോ പോസ്റ്റിൽ, മാർക്ക് വാൽബെർഗ് പറയുന്നു: “എല്ലാ ദിവസവും പ്രാർത്ഥിക്കുകയും സമാധാനം കണ്ടെത്തുകയും ചെയ്യുന്ന ആളുകളിൽ നിന്ന് എനിക്ക് ധാരാളം സന്ദേശങ്ങൾ ലഭിക്കുന്നു. പ്രത്യേകിച്ചും ‘ഹാലോ’ ആപ്പിൽ എന്നോടൊപ്പം ജപമാല ചൊല്ലുന്നവർ അതിനു ശേഷം സന്ദേശങ്ങൾ അയക്കാറുണ്ട്.”

ഇൻസ്റ്റാഗ്രാമിലെ തന്റെ ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സിനോട് പ്രാർത്ഥനയിൽ ആഴപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്താൻ താരം ശ്രമിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.