കുടുംബജീവിതം വിശുദ്ധിയിലേക്കുള്ള പാതയാണെന്ന് ഫ്രാൻസിസ് പാപ്പാ

കുടുംബജീവിതം ഒരു ദൈവവിളിയും വിശുദ്ധിയിലേക്കുള്ള പാതയുമാണെന്ന് ഫ്രാൻസിസ് പാപ്പാ. ജൂൺ 19-ന് വത്തിക്കാനിൽ നടന്ന ആഞ്ചലൂസ് പ്രാർത്ഥനക്കു ശേഷമാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്. ജൂൺ 22-ന് റോമിൽ നടക്കാൻ പോകുന്ന പത്താമത് ലോക കുടുംബ സമ്മേളനത്തോടനുബന്ധിച്ചു സംസാരിക്കുകയായിരുന്നു പാപ്പാ.

കുടുംബജീവിതം ഒരു ദൈവവിളിയും വിശുദ്ധിയിലേക്കുള്ള പാതയുമാക്കി ജീവിക്കുന്ന എല്ലാ കുടുംബങ്ങൾക്കും പാപ്പാ ഈ അവസരത്തിൽ നന്ദി പറഞ്ഞു. ഈ വർഷത്തെ ലോക കുടുംബ സമ്മേളനത്തിന്റെ പ്രമേയം ‘കുടുംബസ്നേഹം: ഒരു ദൈവവിളിയും വിശുദ്ധിയിലേക്കുള്ള പാതയുമാണ്’ എന്നാണ്.

ആഗോളതലത്തിലുള്ള ഒരു പൊതുസമ്മേളനത്തിനു പകരം, ഈ വർഷം എല്ലാ രൂപതകളിലും പ്രാദേശിക ബിഷപ്പുമാരോടൊപ്പം ഈ സമ്മേളനം നടക്കും. എന്നാൽ ലോകമെമ്പാടുമുള്ള കത്തോലിക്കാ കുടുംബങ്ങളെ പ്രതിനിധീകരിച്ച് ജൂൺ 22 മുതൽ 26 വരെ വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ പ്രതിനിധികളുടെ സമ്മേളനവും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.