ചെറുപ്പം മുതലുള്ള വിശ്വാസപരിശീലനം അനേകരെ ദൈവവിളിയിലേക്ക് നയിക്കുന്നു എന്ന് പുതിയ പഠനം

പൗരോഹിത്യ – സന്യാസ വഴികൾ തിരഞ്ഞെടുത്ത ഭൂരിഭാഗം ആളുകളും ചെറുപ്പം മുതൽ വിശ്വാസത്തിൽ ആഴപ്പെട്ടവരായിരുന്നു എന്ന് വെളിപ്പെടുത്തി പുതിയ പഠന റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് കമ്മീഷൻ നടത്തിയ പുതിയ സർവ്വേയിലാണ് ഈ കണ്ടെത്തൽ. സന്യാസജീവിതത്തിലേക്ക് പ്രവേശിച്ചവരുടെ പശ്ചാത്തലം പരിശോധിച്ചുകൊണ്ടുള്ള പഠനത്തിലാണ് ഈ കണ്ടെത്തൽ.

സർവ്വേയിൽ പങ്കെടുത്ത സന്യാസികളിൽ ഭൂരിഭാഗം ആളുകളും അമേരിക്കയിൽ വളർന്നവരാണ്; കുറച്ചുപേർ മറ്റു സ്ഥലങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും എത്തിയവർ. സർവ്വേയിൽ പങ്കെടുത്ത 95% ആളുകളും സ്വന്തം കുടുംബത്തോടൊപ്പം വളർന്നവരാണ്. കൂടാതെ, ഇവരുടെ മാതാപിതാക്കളിൽ ഒരാൾ കത്തോലിക്കാ വിശ്വാസത്തിൽ നിന്നുള്ള വ്യക്തിയും ആയിരിക്കും. ദൈവവിളി സ്വീകരിച്ച കുടുംബങ്ങളിൽ ധാരാളം കുട്ടികൾ ഉണ്ടെന്നും അവരുടെ സഹോദര്യം സംതൃപ്തി നൽകുന്നു എന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

75% പേർ ബാച്ചിലേഴ്സ് ബിരുദത്തോടെ മതജീവിതത്തിലേക്ക് പ്രവേശിക്കുകയും 20% ആളുകൾ ബിരുദപഠനം പൂർത്തിയാക്കി എത്തുകയും ചെയ്യുന്നു. ഏകദേശം പകുതിയോളം (48%) വ്യക്തികൾ കത്തോലിക്കാ പ്രാഥമിക വിദ്യാലയത്തിൽ ചേരുകയാണ്. മതജീവിതത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പുള്ള വിശ്വാസപരിശീലനവും കമ്മ്യൂണിറ്റി പങ്കാളിത്തവും വളരെ പ്രധാനപ്പെട്ടതാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.