നമ്മുടെ കഴിവുകളോ, യോഗ്യതകളോ അല്ല വിശ്വാസത്തിന്റെ കേന്ദ്രം: ഫ്രാൻസിസ് പാപ്പാ

“നാം ദൈവത്തെ സ്നേഹിച്ചു എന്നതിലല്ല, അവിടുന്ന് നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങൾക്ക് പരിഹാരബലിയായി സ്വപുത്രനെ അയക്കുകയും ചെയ്തു എന്നതിലാണ് സ്നേഹം” (1 യോഹ. 4:10). ഇക്കാര്യം നമുക്ക് ഒരിക്കലും മറക്കാതിരിക്കാം. നമ്മുടെ കഴിവുകളോ, യോഗ്യതകളോ അല്ല വിശ്വാസത്തിന്റെ കേന്ദ്രം, മറിച്ച് ഉപാധികളില്ലാത്തതും സൗജന്യവും നമ്മൾ അർഹിക്കാത്തതുമായ ദൈവത്തിന്റെ സ്നേഹമാണ്.

ഒക്ടോബർ ഇരുപത്തിയെട്ടാം തീയതിയാണ് ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, പോളിഷ്, ലാറ്റിന്‍ എന്നീ ഭാഷകളില്‍ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികളാൽ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കപ്പെടുന്നു.

കടപ്പാട്: വത്തിക്കാൻ ന്യൂസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.