
വിശ്വാസം ജീവിതത്തിന്റെ ഒരു പ്രധാന ഘടകമാണെന്നും അത് വയോധികർക്കു മാത്രമുള്ളതല്ലെന്നും ഫ്രാൻസിസ് പാപ്പാ. മേയ് നാലിന് വത്തിക്കാനിൽ നടന്ന പൊതുസദസ്സിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.
“വിശ്വാസം എന്നത് അഭിമാനം തോന്നേണ്ട ഒരു ഘടകമാണ്. കാരണം അത് നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കുന്നു. അത് നമ്മെ ദൈവാരാധനയും അയൽക്കാരോടുള്ള സ്നേഹവും പഠിപ്പിക്കുന്നു. വിശ്വാസം നമ്മുടെ ബലഹീനതയുടെ പ്രതീകമല്ല, മറിച്ച് നമ്മുടെ ശക്തിയുടെ അടയാളമാണ്” – പാപ്പാ പറഞ്ഞു. വയോധികർ ഏലിയാസറിനെപ്പോലെ വിശ്വാസത്തിൽ ജീവിച്ച് യുവതലമുറയ്ക്ക് മാതൃക നൽകേണ്ടവരാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.