ഉക്രൈനിലെ ആരാധനാലയങ്ങൾ നശിപ്പിക്കരുതെന്ന് റഷ്യയോട് ആവശ്യപ്പെട്ട് യൂറോപ്പിലെ മതനേതാക്കൾ

ഉക്രൈനിലെ വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾ ആക്രമിക്കരുതെന്ന് റഷ്യയോട് ആവശ്യപ്പെട്ട് യൂറോപ്പിലെ മതനേതാക്കൾ. കൗൺസിൽ ഓഫ് യൂറോപ്പിന്റെയും യൂറോപ്പിലെ സഹകരണത്തിനും സുരക്ഷക്കും വേണ്ടിയുള്ള സംഘടനയുടെയും പ്രതിനിധികൾ ഏപ്രിൽ 13 -ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇപ്രകാരം ആവശ്യപ്പെടുന്നത്.

“സമാധാനപരമായ സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധരായ രണ്ട് സംഘടനകളുടെയും പ്രതിനിധികൾ എന്ന നിലയിൽ മതപരമായ സ്ഥലങ്ങളും ആരാധനാലയങ്ങളും നശിപ്പിക്കുന്നത് നിർത്താൻ ഞങ്ങൾ റഷ്യയോട് ആവശ്യപ്പെടുന്നു. അത്തരം സ്ഥലങ്ങൾ രാജ്യത്തെ വൈവിധ്യമാർന്ന മതസമൂഹങ്ങൾക്ക് അത്യന്താപേക്ഷിതമാണ്” – മതനേതാക്കൾ ഒപ്പിട്ട പ്രസ്താവനയിൽ പറയുന്നു.

യുദ്ധത്തിന്റെ ഇരകളോടും അഭയവും സുരക്ഷിതത്വവും തേടി തങ്ങളുടെ വീടും രാജ്യവും ഉപേക്ഷിക്കാൻ നിർബന്ധിതരായ ദശലക്ഷക്കണക്കിനാളുകളോടും തങ്ങളുടെ അടുപ്പം പ്രകടിപ്പിക്കുന്നുവെന്നും പ്രതിനിധികൾ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.