ഉക്രൈനിൽ സമാധാനം നിറയുന്നതിനു വേണ്ടി പ്രാർത്ഥിച്ച് യൂറോപ്പിലെ ബിഷപ്പുമാർ

ഉക്രൈനിൽ സമാധാനം നിറയുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നത് തുടരുകയാണെന്ന് യൂറോപ്പിലെ ബിഷപ്പുമാരുടെ സംഘടന. മേയ് ഒൻപതിന് ആചരിച്ച യൂറോപ്പ് ദിനത്തോടനുബന്ധിച്ചാണ് അവർ ഇപ്രകാരം പറഞ്ഞത്.

“ഉക്രൈനിൽ റഷ്യൻ അധിനിവേശം തുടങ്ങിയതു മുതൽ, ഉക്രൈനു വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്. യൂറോപ്യൻ യൂണിയനും അതിന്റെ അംഗരാജ്യങ്ങളും ഉക്രൈന് മാനുഷികവും സാമ്പത്തികവും സൈനികപരവുമായ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. യൂറോപ്പിൽ സമാധാനം തിരികെവരുമെന്നും ആയുധങ്ങളുടെ ഉപയോഗം കുറയുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു” – യൂറോപ്പിലെ ബിഷപ്പുമാരുടെ സംഘടന പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

1985 മുതലാണ് മേയ് ഒൻപതിന് യൂറോപ്പ് ദിനം ആഘോഷിക്കാൻ തുടങ്ങിയത്. നിലവിലെ യൂറോപ്യൻ യൂണിയൻ രൂപീകരണത്തിനു കാരണമായ പ്രഖ്യാപനത്തിൽ അന്നത്തെ ഫ്രഞ്ച് മന്ത്രി റോബർട്ട് ഷൂമാൻ ഒപ്പു വച്ചതിന്റെ ഓർമ്മദിനമാണിത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.