
മിഡിൽ ഈസ്റ്റിൽ തുടരുന്ന രൂക്ഷമായ സംഘർഷങ്ങൾ എത്രയും വേഗം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോടും ഇസ്രായേലിനോടും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ ആവശ്യപ്പെട്ടു. ഒരു പുസ്തക അവതരണത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിക്കൊണ്ട്, യുഎസ് പ്രസിഡന്റ് ട്രംപുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയാൽ താൻ സംസാരിക്കുവാൻ ആഗ്രഹിക്കുന്ന കാര്യമാണെന്ന് പറഞ്ഞു കർദിനാൾ പരോളിൻ വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
“എത്രയും വേഗം അത് അവസാനിപ്പിക്കുക, കാരണം യഥാർഥ അപകടം ഒരു സംഘർഷം അടുത്തെത്തിയിരിക്കുന്നു. ലെബനനെ വെറുതെ വിടൂ. നയതന്ത്രത്തിന്റെയും സംഭാഷണത്തിന്റെയും സമാധാനപരമായ പാതകളിലൂടെ നിലനിൽക്കുന്ന – അല്ലെങ്കിൽ അവർ വിശ്വസിക്കുന്ന – ഏതൊരു പ്രശ്‌നവും പരിഹരിക്കാൻ ഇസ്രായേലും ശ്രമിക്കണം.” കർദിനാൾ കൂട്ടിച്ചേർത്തു.




