നൈജീരിയയിൽ വീണ്ടും ക്രൈസ്തവർക്കു നേരെ ആക്രമണം; എട്ട് മരണം

വടക്കുകിഴക്കൻ നൈജീരിയയിലെ ബോർണോ സ്റ്റേറ്റിലെ ഒരു ക്രിസ്ത്യൻ ഗ്രാമമായ കൗട്ടികാരി പട്ടണത്തിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. മെയ് മൂന്നിന് വൈകുന്നേരമുണ്ടായ ആക്രമണത്തിനു ശേഷം നിരവധി പേരെ കാണാതായതായും റിപ്പോർട്ടുണ്ട്.

ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള കൗട്ടികാരി പട്ടണത്തിൽ ഇസ്ലാമിക തീവ്രവാദികൾ വൈകുന്നേരം ആറു മണിയോടെ ആക്രമണം നടത്തുകയായിരുന്നു. തീവ്രവാദികൾ ഗ്രാമവാസികളെ വെടിവച്ചു കൊലപ്പെടുത്തുക മാത്രമായിരുന്നില്ല, സ്വത്തുക്കൾ കൊള്ളയടിക്കുകയും നിരവധി വീടുകൾ നശിപ്പിക്കുകയും ചെയ്തുവെന്ന് പ്രദേശവാസികൾ പറയുന്നു. ആക്രമണത്തിൽ നിന്നും രക്തച്ചൊരിച്ചിലിൽ നിന്നും രക്ഷപെടാൻ നൂറുകണക്കിന് നിവാസികൾ പ്രദേശത്തു നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായി.

ഏപ്രിൽ 18 -ന് ISWAP ഭീകരർ യിമിർമുഗ്‌സ ഗ്രാമം ആക്രമിച്ച് ആറ് ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടു പോയി. ഒരു മാസത്തിനുള്ളിൽ ചിബോക്ക് പ്രദേശത്ത് നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിതെന്ന് പ്രദേശവാസിയായ മൂസ എൻകെകി മാധ്യമങ്ങളോടു പറഞ്ഞു. “ആക്രമണത്തിനൊടുവിൽ, ഭീകരർ ഗോഡ്വിൻ ഐസക്ക് എന്ന ക്രിസ്ത്യാനിയെ കൊല്ലുകയും ആറ് പെൺകുട്ടികളെ തട്ടിക്കൊണ്ടു പോവുകയും ചെയ്തു” – പ്രദേശവാസികൾ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.