ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പ് മനുഷ്യരാശിക്ക് പ്രത്യാശ നൽകുന്നുവെന്ന് ഇറാഖിലെ കർദ്ദിനാൾ

ക്രിസ്തുവിന്റെ കല്പനകൾ പാലിക്കുന്നവർക്ക് അവിടുത്തെ ഉയിർത്തെഴുന്നേൽപ്പ് പ്രത്യാശ നൽകുന്നുവെന്ന് ഇറാഖിലെ കർദ്ദിനാൾ ലൂയിസ് റാഫേൽ. 2022 ഈസ്റ്റർ ആഘോഷത്തിനായി എഴുതിയ സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

“ഈസ്റ്റർ മനുഷ്യരാശിക്ക് ആശ്വാസവും പ്രത്യാശയും നൽകുന്നു. വിശ്വസിക്കുന്ന എല്ലാവർക്കും അത് രക്ഷയുടെ വാഗ്ദാനമാണ്. കാരണം യേശുവിന്റെ പീഡാനുഭവമാണ് സഭയുടെ ജനനത്തിനു കാരണമായത്. അവിടുത്തെ പുനരുത്ഥാനം വിശ്വാസികൾക്ക് ഒരു പുതിയ യുഗത്തിലേക്കും പുതിയ കൂട്ടായ്മയിലേക്കും പ്രവേശിക്കാനുള്ള ക്ഷണമാണ്” – കർദ്ദിനാൾ പറഞ്ഞു.

എല്ലാവരേയും സ്നേഹിക്കാൻ ആവശ്യപ്പെടുന്ന ക്രിസ്തുവിന്റെ കല്പനയോട് നാം എങ്ങനെയാണ് പ്രത്യുത്തരിച്ചതെന്ന് വിചിന്തനം നടത്താനും കർദ്ദിനാൾ വിശ്വാസികളോട് ആവശ്യപ്പെട്ടു. ക്രിസ്തുവിന്റെ ഉയിർപ്പ് നൽകുന്ന വെളിച്ചം നമ്മുടെ ഹൃദയങ്ങളെയും ആത്മാവിനെയും പ്രകാശിപ്പിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.