മുഖസൗന്ദര്യമല്ല ഹൃദയത്തിന്റെ സൗന്ദര്യമാണ് പ്രധാനമെന്ന് ഫ്രാൻസിസ് മാർപാപ്പ

വയോധികർ ചുളിവുകൾ മറയ്‌ക്കേണ്ടതില്ലെന്നും ഹൃദയത്തിന്റെ സൗന്ദര്യമാണ് പ്രധാനമെന്നും ഫ്രാൻസിസ് പാപ്പാ. ജൂൺ എട്ടിന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന പൊതുസദസ്സിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

തന്റെ ചുളിവുകൾ മറയ്ക്കാൻ വിസമ്മതിച്ചതിന് ഇറ്റാലിയൻ നടിയായ അന്ന മഗ്നാനിയെ മാർപാപ്പ പ്രശംസിച്ചു. 1973-ൽ തന്റെ 65-ാം വയസിൽ അന്തരിച്ച മഗ്നാനി തന്റെ മേക്കപ്പ് ആർട്ടിസ്റ്റിനോട് ചുളിവുകൾ മറയ്ക്കരുതെന്നും അവ സമ്പാദിക്കാൻ തനിക്ക് ഒരുപാട് സമയമെടുക്കുമെന്നും ഒരിക്കൽ പ്രസ്താവിച്ചിരുന്നു.

“ചുളിവുകൾ അനുഭവത്തിന്റെയും ജീവിതത്തിന്റെയും പക്വതയുടെയും അടയാളമാണ്. നിങ്ങളുടെ മുഖം എപ്പോഴും ചെറുപ്പമായി കാണേണ്ടതിന് അവയെ സ്പർശിക്കാതിരിക്കുക. നിങ്ങളുടെ വ്യക്തിത്വവും ഹൃദയവുമാണ് പ്രധാനം. വീഞ്ഞു പോലെ നിങ്ങളുടെ ഹൃദയവും പ്രായമാകുന്തോറും മികച്ചതാകും” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.