‘സുവിശേഷത്തോട് വിട്ടുവീഴ്ച ചെയ്യരുത്’ – സകല മരിച്ചവരുടെയും തിരുനാൾ ദിനത്തിൽ പാപ്പാ

സുവിശേഷത്തോട് നാം വിട്ടുവീഴ്ച ചെയ്യരുത്. ഒപ്പം ദരിദ്രരോട് നാം എങ്ങനെ പെരുമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ നാം വിധിക്കപ്പെടും എന്ന യേശുവിന്റെ വാക്കുകൾ ഗൗരവമായി എടുക്കണമെന്നും ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. സകല മരിച്ചവരുടെയും തിരുനാൾ ദിനത്തിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വച്ചാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

“പലപ്പോഴും സൗകര്യത്തിനോ, ആശ്വാസത്തിനോ വേണ്ടി നാം യേശുവിന്റെ സന്ദേശത്തെ താഴ്ത്തി, അവന്റെ വാക്കുകളിൽ വെള്ളം ചേർക്കുന്നു. ഗുരുവിന്റെ ലളിതമായ ശിഷ്യന്മാരിൽ നിന്ന് നമ്മൾ സങ്കീർണ്ണതയുടെ യജമാനന്മാരായി മാറുന്നു. ഒരുപാട് തർക്കിക്കുകയും കുറച്ച് കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നു. ക്രൂശിതരൂപത്തിനു മുന്നിലുള്ളതിനേക്കാൾ കമ്പ്യൂട്ടറിനു മുന്നിൽ ഉത്തരം തേടുന്ന, നമ്മുടെ സഹോദരീസഹോദരന്മാരുടെ കണ്ണുകളേക്കാൾ ഇന്റർനെറ്റിൽ അഭിപ്രായം പറയുകയും തർക്കിക്കുകയും സിദ്ധാന്തങ്ങൾ വിശദീകരിക്കുകയും ചെയ്യുന്ന ക്രിസ്ത്യാനികൾ ഒരു ദരിദ്രനെപ്പോലും യാഥാർത്ഥത്തിൽ അറിയുന്നവരല്ല” – പാപ്പാ ഉദ്‌ബോധിപ്പിച്ചു.

കഴിഞ്ഞ വർഷം അന്തരിച്ച 150- ലധികം ബിഷപ്പുമാരുടെയും കർദ്ദിനാൾമാരുടെയും ആത്മശാന്തിക്കായി ഫ്രാൻസിസ് മാർപാപ്പ സകല മരിച്ചവരുടെയും തിരുനാൾ ദിനത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.