ക്രിസ്തു ഉയിർത്തെഴുന്നേറ്റതിനാൽ നമ്മൾ ഭയപ്പെടരുത്: ഫ്രാൻസിസ് മാർപാപ്പ

ഭയപ്പെടാതെ ഉത്ഥിതനായ ക്രിസ്തുവിനെ പ്രഘോഷിക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. ഏപ്രിൽ 18 -ന് വത്തിക്കാനിൽ നടന്ന ‘റെജീന കോലി’ പ്രാർത്ഥനക്ക് നേതൃത്വം നൽകുമ്പോഴാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ഇന്നത്തെ സുവിശേഷം ഉത്ഥിതനായവനെക്കുറിച്ചാണ് നമ്മോട് സംസാരിക്കുന്നത്. ശവകുടീരത്തിൽ പോയ സ്ത്രീകൾക്ക് ഈശോ നൽക്കുന്ന ഈസ്റ്റർ സമ്മാനം ‘ഭയപ്പെടേണ്ട’ എന്നുള്ളതാണ്. ഭയമാണ് നമ്മുടെ ദൈനംദിന ശത്രുവെന്ന് കർത്താവിന് അറിയാം. നമ്മുടെ ഏറ്റവും വലിയ ഭയമെന്ന് പറയുന്നതോ മരണഭയവും. എന്നാൽ ഈസ്റ്റർ ദിനത്തിൽ യേശു മരണത്തെ പരാജയപ്പെടുത്തി. ആയതിനാൽ നമ്മൾ ഒന്നിനെയും കുറിച്ചോർത്ത് ഭയപ്പെടേണ്ടതില്ല” – പാപ്പാ പറഞ്ഞു.

ഉത്ഥിതനായ ക്രിസ്തു നമ്മുടെ ഭയത്തിന്റെ ശവകുടീരങ്ങൾ ഉപേക്ഷിക്കാൻ നമ്മെ ക്ഷണിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.