ഇന്നത്തെ വെല്ലുവിളികളെ ഭയപ്പെടേണ്ടതില്ലെന്ന് ബ്രസീലിലെ ബിഷപ്പുമാരോട് മാർപാപ്പ

ഇന്നത്തെ വെല്ലുവിളികളെ ഭയപ്പെടേണ്ടതില്ലെന്ന് ബ്രസീലിലെ ബിഷപ്പുമാരോട് ഫ്രാൻസിസ് പാപ്പാ. സെപ്റ്റംബർ 23-ന് ബ്രസീലിലെ സാവോപോളോ, അപാരെസിഡ, സൊറോകാബ മേഖലകളിലെ ബിഷപ്പുമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഫ്രാൻസിസ് മാർപാപ്പ ഇപ്രകാരം പറഞ്ഞത്.

ദൈവത്തോടും വൈദികരോടും വിശ്വാസികളോടും അടുത്തിരിക്കാൻ മാർപ്പാപ്പ അവരെ പ്രേരിപ്പിച്ചതായി കർദ്ദിനാൾ ഒഡിലിയോ പെഡ്രോ ഷെറർ വെളിപ്പെടുത്തി. ബ്രസീലിലെ സഭയെക്കുറിച്ചും രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെക്കുറിച്ചും രാഷ്ട്രീയവും സാംസ്കാരികവുമായ സാഹചര്യങ്ങളെക്കുറിച്ചുള്ള ആശങ്കകളും ശുപാർശകളും ഫ്രാൻസിസ് മാർപാപ്പയുമായി ബിഷപ്പുമാർ ചർച്ച ചെയ്തു.

സാവോപോളോ, അപാരെസിഡ, സൊറോകാബ പ്രവിശ്യകളിൽ നിന്നുള്ള 25 പേരടങ്ങുന്ന സംഘത്തെ (ബ്രസീലിയൻ ബിഷപ്പുമാരുടെ ദേശീയ സമ്മേളനത്തിന്റെ ദക്ഷിണ മേഖല 1, CNBB) റോമൻ കൂരിയയിലെ നിരവധി ഡികാസ്റ്ററികൾ സന്ദർശിച്ച ശേഷം വെള്ളിയാഴ്ച രാവിലെ വത്തിക്കാനിൽ സ്വീകരിച്ചു. രണ്ടു മണിക്കൂർ നീണ്ടുനിന്ന സന്ദർശനത്തിൽ സിനഡാലിറ്റി, മെത്രാൻ സാഹോദര്യം, വൈദിക പരിപാലനം, ജനങ്ങളോടുള്ള അടുപ്പം, പ്രശ്നങ്ങൾ, സംഘർഷങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.